തിരുവനന്തപുരം : മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. ഇതോടെ സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഇന്ന് (ചൊവ്വ) അഞ്ച് ജില്ലകളില്‍ വാക്‌സിനേഷന്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരിക്കുന്നത്.
മറ്റ് ജില്ലകളില്‍ വളരെ കുറവ് ഡോസ് വാക്‌സിനാണ് സ്റ്റോക്കുള്ളത്. ഇത് ഇന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്ന് ലക്ഷം വാക്‌സിന്‍ കൂടി എത്തുന്നതോടെ ദൗര്‍ലഭ്യത്തിന് താത്‌കാലിക പരിഹാരമാകും. കൊവാക്‌സിനും, കൊവിഷീല്‍ഡുമാണ് എത്തുന്നത്.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം
തിരുവനന്തപുരത്തും കൊച്ചിയിലുമായെത്തുന്ന വാക്‌സിനുകള്‍ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യും. ബുധനാഴ്ച മുതല്‍ മുഴുവന്‍ ജില്ലകളിലും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം.
വാക്‌സിന്‍ ദൗര്‍ലഭ്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേരുകയും കേരളത്തിലെ സാഹചര്യം കേന്ദ്രസര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച മുതല്‍ കൂടുതല്‍ വാക്‌സിന്‍ ഉറപ്പാക്കും
തുടര്‍ന്നാണ് മൂന്ന് ലക്ഷം ഡോസ് അടിയന്തരമായി അനുവദിച്ചത്. ബുധനാഴ്‌ച കൂടുതല്‍ വാക്‌സിന്‍ കൂടി ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. പരമാവധി പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ സര്‍ക്കാര്‍ വാക്‌സിന്‍ യജ്ഞം പ്രഖ്യാപിച്ചിട്ടുണ്ട്.
ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം.
ഒമ്പത് ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ഓഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് നല്‍കി തീര്‍ക്കും. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.