ETV Bharat / state

തോട്ടപ്പള്ളി കരിമണൽ ഖനനം; സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെന്ന് വിഎം സുധീരൻ

പ്രളയാനന്തര കുട്ടനാട് സ്പെഷ്യൽ പാക്കേജ് അവഗണിച്ച് സർക്കാർ കുട്ടനാടിന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത് ജനങ്ങൾ മനസ്സിലാക്കുമെന്നും വിഎം സുധീരൻ പറഞ്ഞു.

വി എം സുധീരൻ  തോട്ടപ്പള്ളി കരിമണൽ ഖനനം  തിരുവനന്തപുരം  കൊവിഡ് പ്രോട്ടോകോൾ  Thottapalli black sand mining
തോട്ടപ്പള്ളി കരിമണൽ ഖനനം; സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെന്ന് വി എം സുധീരൻ
author img

By

Published : Jun 29, 2020, 4:14 PM IST

Updated : Jun 29, 2020, 5:12 PM IST

തിരുവനന്തപുരം: തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തെ കേസുകളെടുത്ത് അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. കരിമണൽ മാഫിയക്ക് വേണ്ടിയാണ് സമരം എന്ന വ്യവസായ മന്ത്രി ഇപി ജയരാജന്‍റെ പ്രസ്താവനയെ തമാശയായി മാത്രമാണ് കാണുന്നത്. മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം വിജയിച്ചാൽ ആലപ്പുഴയിൽ ഖനനം വ്യാപകമാകും. പ്രളയാനന്തര കുട്ടനാട് സ്പെഷ്യൽ പാക്കേജ് അവഗണിച്ച് സർക്കാർ കുട്ടനാടിന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത് ജനങ്ങൾ മനസ്സിലാക്കുമെന്നും വിഎം സുധീരൻ പറഞ്ഞു.

തോട്ടപ്പള്ളി കരിമണൽ ഖനനം; സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെന്ന് വിഎം സുധീരൻ

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചാണ് ഖനനം നടക്കുന്നത്. സമരത്തിൽ രംഗത്തുണ്ടായിരുന്ന സിപിഎം ഖനനത്തിനായി നിലപാട് മാറ്റി. ഇതിൽ സിപിഎം അണികൾക്കിടയിലും അമർഷമുണ്ട്. നിലപാട് മാറ്റം തന്‍റെ ശൈലി അല്ലാത്തത് കൊണ്ടാണ് ഇപ്പോഴും സമരത്തിന് നേതൃത്വം നൽകുന്നത്. ജൂൺ 27 ന് സമരം നടത്തുമെന്ന് 25തന്നെ കത്ത് മുഖേന മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ തലേദിവസം പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു സത്യാഗ്രഹത്തെ പരാജയപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. സർ സിപിയുടെ ഭരണത്തിന്‍റെ ആവർത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വിഎം സുധീരൻ ആരോപിച്ചു.

Last Updated : Jun 29, 2020, 5:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.