തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ നിയമസഭാ എത്തിക്സ് കമ്മിറ്റി മുമ്പാകെ മൊഴിനൽകാൻ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ എത്തി. സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിനുമുമ്പ് വിശദാംശങ്ങൾ പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്ന് കാട്ടി വി ഡി സതീശനാണ് പരാതി നൽകിയത്. തൻ്റെ നിലപാട് വിശദീകരിക്കാനുള്ള അവസരമാണ് ഇതെന്നും സമിതിക്ക് മുമ്പാകെ ഹാജരാകാമെന്ന് താൻ തന്നെ പറഞ്ഞിരുന്നുവെന്നും ഐസക് പറഞ്ഞു.
ഇതാദ്യമായാണ് അവകാശലംഘന നോട്ടീസിൽ ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്നത്. റിപ്പോർട്ടിന് പുറമേ നാല് പേജ് അധികമായി ചേർത്തതിനെതിരെയാണ് പ്രതികരിച്ചത് എന്നായിരുന്നു സ്പീക്കർക്ക് തോമസ് ഐസക് നൽകിയ ആദ്യ വിശദീകരണം.