തിരുവനന്തപുരം: കൊവിഡ് കാലം മറികടന്ന് സംസ്ഥാനത്തിന് ഉണർവേകുന്ന ബജറ്റാണ് പ്രഖ്യാപിക്കുക എന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ക്കൂൾ കുട്ടികളുടെ കവിതകളുടെ ആവതരണത്തിലൂടെയായിരുന്നു ബജറ്റ് അവതരണം.കൊവിഡാന്തരം പുതിയ പുലരിയെത്തുമെന്ന് മന്ത്രി ബജറ്റില്‍ പറഞ്ഞു. ഓരോ പ്രതിസന്ധിയും സർക്കാർ അവസരമാക്കി. പിണറായി സർക്കാർ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചെന്നും ധനമന്ത്രി.
ഓരോ പ്രതിസന്ധികളും സർക്കാരിന് ലഭിച്ച അവസരങ്ങളെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രൂക്ഷ വിമർശം നടത്തി. സിഎജിക്കെതിരെയും ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക് വിമർശനം നടത്തി. ജിഎസ്‌ടി നഷ്‌ടപരിഹാരം കേന്ദ്ര സർക്കാർ നൽകിയില്ലെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി നടത്തി. കിഫ്ബിക്കെതിരെ സംഘടിത ശ്രമം നടക്കുന്നതായും റോഡ് വികസനത്തിന്‍റെ നല്ല കാലമായിരുന്നു എല്‍ഡിഎഫ് സർക്കാരിന്‍റേതെന്നും തോമസ് ഐസക് പറഞ്ഞു.