ETV Bharat / state

Thiruvonam Bumper Lottery 2023 | ആരാകും ആ ഭാഗ്യവാന്‍...? ; 25 കോടിയുടെ തിരുവോണം ബമ്പര്‍ പ്രകാശനം ചെയ്‌തു

25 കോടിയാണ് ഈ വര്‍ഷവും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

Thiruvonam Bumper Lottery 2023  Thiruvonam Bumper  Thiruvonam Bumper 2023  Thiruvonam Bumper Released  KN Balagopal  തിരുവോണം ബമ്പര്‍  തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി  തിരുവോണം ബമ്പര്‍ ലോട്ടറി  തിരുവോണം ബമ്പര്‍ സമ്മാനത്തുക
Thiruvonam Bumper Lottery 2023
author img

By

Published : Jul 24, 2023, 11:18 AM IST

Updated : Jul 24, 2023, 2:40 PM IST

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ (Thiruvonam Bumper) ഭാഗ്യക്കുറി പ്രകാശനം ചെയ്‌തു. ഇന്ന് (24 ജൂലൈ) രാവിലെ പത്തിന് ഫോര്‍ട്ട് മാനറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെഎന്‍ ബാലഗോപാല്‍ (KN Balagopal) ആണ് തിരുവോണം ബമ്പര്‍ ലോട്ടറി പ്രകാശനം ചെയ്‌തത്. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഇക്കുറി ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനത്തില്‍ മാറ്റമില്ലെങ്കിലും മറ്റ് സമ്മാനത്തുകകളിലെല്ലാം സര്‍ക്കാര്‍ ഇപ്രാവശ്യം തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.

തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ഇക്കുറിയും 25 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞ പ്രാവശ്യം അഞ്ച് കോടി ആയിരുന്നു രണ്ടാം സമ്മാനം.

50 ലക്ഷമാണ് മൂന്നാം സമ്മാനം. ഇത് 20 പേര്‍ക്കാണ് ലഭിക്കുക. മുന്‍ വര്‍ഷം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം നല്‍കിയത്.

തിരുവോണം ബമ്പറിന്‍റെ നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. പത്ത് പേര്‍ക്കാണ് ഈ തുക ലഭിക്കുന്നത്.

ഇത്തവണ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയര്‍ത്തണമെന്ന ആവശ്യം ലോട്ടറി വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ ധനവകുപ്പ് തയ്യാറായില്ല. 2021ല്‍ 12 കോടി ആയിരുന്ന ഒന്നാം സമ്മാനം 2022ല്‍ ആയിരുന്നു 25 കോടിയായി ഉയര്‍ത്തിയത്. തിരുവോണം ബമ്പര്‍ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടിയാണ് സമ്മാനത്തുക ഉയര്‍ത്തുന്നതെന്ന് മന്ത്രി ആന്‍റണി രാജു അന്ന് അഭിപ്രായപ്പെട്ടിരുന്നു.

2022ല്‍ തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടി രൂപ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ലഭിച്ചത്. ഭഗവതി ലോട്ടറി ഏജന്‍സിയുടെ പഴവങ്ങാടി സബ്‌സെന്‍ററില്‍ നിന്നും അനൂപ് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. സമ്മാനത്തുക കൈപ്പറ്റിയ ശേഷം അനൂപ് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഈ സംഭവം വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യശാലി തന്‍റെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനായിരുന്നു വിഷു ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. മലപ്പുറം തിരൂരില്‍ നിന്നുമായിരുന്നു ഈ ടിക്കറ്റ് വിറ്റത്.

ഏജന്‍സി കമ്മീഷന്‍ 10 ശതമാനവും 30 ശതമാനം മറ്റ് നികുതികളുമടക്കം 40 ശതമാനം കഴിഞ്ഞുള്ള തുകയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായ വ്യക്തിക്ക് ലഭിക്കുന്നത്. വിഷു ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്കായിരുന്നു . VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്ന നമ്പറുകള്‍ക്കായിരുന്നു ഇക്കുറി വിഷു ബമ്പറിന്‍റെ രണ്ടാം സമ്മാനം ലഭിച്ചത്.

Last Updated : Jul 24, 2023, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.