തിരുവനന്തപുരം: ജില്ലയിൽ 429 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 394 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ സമ്പർക്ക രോഗവ്യാപന തോതിൽ കുറവ് വന്നിട്ടില്ല. തീരദേശത്തും രോഗ വ്യാപനം തുടരുന്നു. സർക്കാർ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ഒൻപത് മരണങ്ങളിൽ ഏഴും തിരുവനന്തപുരത്താണ്.
വെട്ടൂർ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ വെള്ളുമണ്ണടി സ്വദേശി ബഷീർ (44), മെഡിക്കൽ കോളജ് നവരംഗം ലൈൻ സ്വദേശി രാജൻ (84), കവടിയാർ സ്വദേശി കൃഷ്ണൻകുട്ടി നായർ (73), വള്ളക്കടവ് സ്വദേശി ലോറൻസ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ നെയ്യാറ്റിൻകര സ്വദേശി മോഹന കുമാരൻ നായർ (58), പുതുക്കുറിച്ചി സ്വദേശിനി മേർഷലി (75), പൂജപ്പുര സ്വദേശി മണികണ്ഠൻ എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ജില്ലയിൽ 21 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 230 പേരാണ് രോഗ മുക്തരായത്. കരകുളം, ചെറുന്നിയൂർ, പോത്തൻകോട്, വിളവൂർക്കൽ, ആനാട് എന്നീ വാർഡുകൾ ഇന്ന് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.