തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാല ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദ് ആണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെ അർഷാദിന് കടിയേൽക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് രാജവെമ്പാലകളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. കൂട് വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ നിബന്ധനകൾ പാലിക്കാത്തത് മൂലമാണ് ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Also Read: ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂരമർദനം; കേസെടുത്ത് പൊലീസ്