ETV Bharat / state

മൃഗശാല ജീവനക്കാരന്‍റെ മരണം; സംഭവം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമെന്ന് അധികൃതർ - രാജവെമ്പാല കടിച്ച് മരിച്ചു

പാമ്പുകളുടെ കൂട് വൃത്തിയാക്കുന്നതിനും ഭക്ഷണം നൽകുന്നതിനും മികച്ച സംവിധാനമാണ് മൃഗശാലയിലുള്ളതെങ്കിലും വർഷങ്ങളായി പാമ്പുകളുമായി ഇടപഴകുന്നത് കൊണ്ടുണ്ടായ ആത്മവിശ്വാസമാകാം ഹർഷാദിനെ അപകടത്തിലേക്ക് തള്ളിവിട്ടതെന്നാണ് പ്രാഥമിക നിഗമനം.

thiruvananthapuram zoo death  thiruvananthapuram zoo news  king cobra bites man to death  മൃഗശാല ജീവനക്കാരന്‍റെ മരണം  രാജവെമ്പാല കടിച്ച് മരിച്ചു  രാജവെമ്പാല കടിച്ച് മൃഗശാല ജീവനക്കാരൻ മരിച്ചു
തിരുവനന്തപുരം മൃഗശാല
author img

By

Published : Jul 2, 2021, 3:09 PM IST

Updated : Jul 2, 2021, 3:54 PM IST

തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമായത് സിസിടിവി ദൃശ്യങ്ങളിലൂടെ. മരിച്ച ഹർഷാദ് വ്യാഴാഴ്‌ച 12.19 ഓടെ കൂട് വൃത്തിയാക്കി പുറത്തിറങ്ങുന്നതും ഒഴിഞ്ഞ കൂടുകളിലേക്ക് പാമ്പിനെ മാറ്റാതെ വിസർജ്യം നീക്കാൻ പാമ്പുള്ള കൂട്ടിലേക്ക് കൈയിടുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് മൃഗശാല ഡയറക്‌ടർ എസ്. അബു പറഞ്ഞു.

അതേസമയം, അസാമാന്യ ധൈര്യമാണ് ഹർഷാദ് പ്രകടിപ്പിച്ചത്. കടിയേറ്റിട്ടും രാജവെമ്പാല പുറത്തിറങ്ങാത്ത രീതിയിൽ കൂട് അടച്ച് കൊളുത്തിട്ട ശേഷമാണ് ഹർഷാദ് പുറത്തിറങ്ങിയത്. ഹർഷാദ് കൂട് അടയ്ക്കാതെ പുറത്തിറങ്ങിയിരുന്നുവെങ്കിൽ പാമ്പ് പുറത്തേക്ക് വരികയും കൂടുതൽ ആപത്കരമായ സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും മൃഗശാല ഡോക്‌ടർ ജേക്കബ് അലക്‌സാണ്ടർ പറഞ്ഞു. മുമ്പ് ഹർഷാദിന് അനാക്കോണ്ടയുടെ കടിയേറ്റിട്ടുണ്ട്. അനാക്കോണ്ടയ്ക്ക് വിഷമില്ലാത്തതിനാൽ അന്ന് ജീവന് ആപത്തുണ്ടായില്ല.

കൂട്ടിൽ സംഭവിച്ചത്

തിരുവനന്തപുരം മൃഗശാലയിൽ കാർത്തിക്, നീല, നാഗ എന്നീ മൂന്ന് രാജവെമ്പാലകളാണ് ഉള്ളത്. ഇതിൽ മംഗളൂരു പിരികുള ബയോളജിക്കൽ പാർക്കിൽ നിന്ന് കഴിഞ്ഞ മാർച്ച് 18ന് തിരുവനന്തപുരത്തെത്തിച്ച ഏഴ് വയസുകാരൻ കാർത്തിക്കാണ് ഹർഷാദിൻ്റെ ജീവനെടുത്തത്. കൂട് വൃത്തിയാക്കുന്നതിനും ഭക്ഷണം നൽകുന്നതിനും മൃഗശാലയിൽ മികച്ച സംവിധാനമാണുള്ളതെന്നാണ് അധികൃതർ പറയുന്നത്.

ഇതിനായി ചെറുതും വലുതുമായ രണ്ട് കൂടുകളാണ് ഉള്ളത്. കൂട് വൃത്തിയാക്കാൻ ജീവനക്കാർ പ്രധാന കൂട്ടിലേക്ക് കയറുന്നതിന് മുമ്പ് രാജവെമ്പാലകളെ പിന്നിലെ ചെറിയ കൂട്ടിലേക്ക് മാറ്റും. വൃത്തിയാക്കുകയോ ഭക്ഷണം നിക്ഷേപിക്കുകയോ ചെയ്‌ത് പുറത്തിറങ്ങിയ ശേഷം പിന്നിലെ കൂട് തുറന്ന് പാമ്പുകളെ പ്രധാന കൂട്ടിലേക്കും വിടും.

Also Read: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു

രാജവെമ്പാലയും ജീവനക്കാരനും കൂട്ടിൽ ഒരുമിച്ചുണ്ടാകുന്ന സാഹചര്യം ഉണ്ടാകാറില്ല. ഇത് ജീവനക്കാരുടെ സുരക്ഷയ്ക്ക് വളരെ പ്രധാനമാണ്. പാമ്പും ജീവനക്കാരനും കൂട്ടിൽ ഒന്നിച്ചുണ്ടായതാണ് അപകടത്തിന് വഴിയൊരുക്കിയത്. വർഷങ്ങളായി പാമ്പുകളുമായി ഇടപഴകുന്നത് കൊണ്ടുണ്ടായ ആത്മവിശ്വാസമാകാം കാർത്തിക്കിന് മുന്നിലെ കൂട്ടിലേക്ക് പോകും മുമ്പ് പിന്നിലെ കൂട്ടിൽ കയറാൻ ഹർഷാദിന് പ്രേരണയായതെന്നാണ് കരുതുന്നത്.

മരണം ആശുപത്രിയിലെത്തും മുമ്പ്

ഒന്നിലേറെ കടി ഹർഷാദിന് കിട്ടിയിട്ടുണ്ടോ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലേ വ്യക്തമാകൂ. കടിച്ച പാമ്പിനെ പറിച്ചെറിഞ്ഞ് കൂട്ടിൽ നിന്ന് പുറത്തിറങ്ങിയ ഹർഷാദ് കൂട് പുറത്ത് നിന്നും അടച്ച ശേഷമാണ് ബോധരഹിതനായി വീണത്. വീഴ്‌ചയ്ക്കിടെ കൂടിന് പുറത്ത് ഹർഷാദ് ശക്തമായി അടിച്ചു.

ഈ ശബ്‌ദം കേട്ട് മറ്റൊരു ജീവനക്കാരൻ ഓടിയെത്തിയപ്പോഴാണ് മറ്റുള്ളവർ വിവരമറിഞ്ഞത്. തുടർന്ന് മൃഗശാല ഡോക്‌ടറെ വിവരമറിയിച്ചു. ഇദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം ഹർഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃഗശാല ഡോക്‌ടറുടെ നിർദേശപ്രകാരം വെൻ്റിലേറ്റർ സജ്ജമാക്കിയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ഹർഷാദ് മരിച്ചു.

തിരുവനന്തപുരം മൃഗശാലയിൽ മൂർഖൻ്റെ വിഷത്തെ പ്രതിരോധിക്കാനുള്ള ആൻ്റിവെനം മാത്രമാണുള്ളത്. ഇത് മൃഗങ്ങൾക്ക് പാമ്പുകടിയേറ്റാൽ മാത്രം പ്രയോഗിക്കാനേ മൃഗശാല ഡോക്‌ടർക്ക് അനുമതിയുള്ളൂ. മനുഷ്യന് കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുക മാത്രമേ നിർവാഹമുള്ളൂ.

Last Updated : Jul 2, 2021, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.