തിരുവനന്തപുരം: ജില്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വെമ്പായം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് അംഗം ബീനാ ജയനെ നറുക്കെടുപ്പിലൂടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. എല്‍ഡിഎഫ്-9, യുഡിഎഫ്-8, ബിജെപി-3, എസ്‌ഡിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെടുപ്പില്‍ എസ്‌ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും ഒമ്പത് അംഗങ്ങള്‍ വീതമായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ ബീനാ ജയനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. കണക്കോട് വാര്‍ഡ് അംഗമാണ് ബീനാ ജയന്‍.
അതേസമയം പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ എസ്‌ഡിപിഐ പിന്തുണയോടെ നേടിയ പ്രസിഡന്‍റ് സ്ഥാനം സിപിഎം രാജിവച്ചു. പ്രസിഡന്‍റായതിന് പിന്നാലെയാണ് സി.പി.എമ്മിലെ ദിലീപ് രാജിവച്ചത്. 19 അംഗങ്ങളുള്ള പാങ്ങോട് പഞ്ചായത്തില്‍ സിപിഎം-8, കോണ്‍ഗ്രസ്-7, എസ്‌ഡിപിഐ-2, വെല്‍ഫെയര്‍പാര്‍ട്ടി-2 എന്നിങ്ങനെയാണ് കക്ഷിനില. വെല്‍ഫയര്‍പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എസ്‌ഡിപിഐ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വെമ്പായം പഞ്ചായത്തില്‍ കഴിഞ്ഞ തവണ എസ്‌ഡിപിഐ പിന്തുണയോടെയാണ് എല്‍ഡിഎഫ് അഞ്ച് കൊല്ലവും പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്.