ETV Bharat / state

തിരുവനന്തപുരം-അഹമ്മദാബാദ്; ഇൻഡിഗോയുടെ പുതിയ വിമാന സർവീസ് ജൂൺ 16 മുതൽ - Indigo services

ഇൻഡിഗോയുടെ പുതിയ സർവീസ് വരുന്നതോടെ യാത്ര സമയം നാല് മണിക്കൂറായി കുറയും

ഇൻഡിഗോയുടെ പുതിയ വിമാന സർവീസ് ജൂൺ 16 മുതൽ  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് ഇൻഡിഗോയുടെ പുതിയ വിമാന സർവീസ്  ഇൻഡിഗോ വിമാന സർവീസ്  അഹമ്മദാബാദിലേക്കുള്ള നോൺ സ്റ്റോപ്പ് സർവീസ്  ആഭ്യന്തര വിമാനത്താവളം  Thiruvananthapuram to Ahmedabad Indigo services  Indigo services  Thiruvananthapuram to Ahmedabad Indigo services will start from June 16
തിരുവനന്തപുരം-അഹമ്മദാബാദ്; ഇൻഡിഗോയുടെ പുതിയ വിമാന സർവീസ് ജൂൺ 16 മുതൽ
author img

By

Published : Jun 13, 2022, 12:24 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലേക്കുളള ഇൻഡിഗോയുടെ പുതിയ വിമാന സർവീസ് ജൂൺ 16 മുതൽ ആരംഭിക്കും. ഈ റൂട്ടില്‍ നോൺ സ്റ്റോപ്പ് സർവീസും പരിഗണനയിലാണ്. പ്രതിദിനം രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സർവീസ്.

ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് രാവിലെ അഞ്ച് മണിക്കാണ് സർവീസ് ആരംഭിക്കുന്നത്. മുംബൈ വഴി 9.10 ന് അഹമ്മദാബാദിലെത്തും. വൈകിട്ട് 5.25 ന് തിരിച്ച് രാത്രി 9.35 ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വിമാനം മാറിക്കയറിയാണ് നേരത്തെ യാത്രക്കാർ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്‌തിരുന്നത്. ഇൻഡിഗോയുടെ പുതിയ സർവീസ് വരുന്നതോടെ യാത്ര സമയം ആറ് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.