ETV Bharat / state

സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് നവീകരണം വൈകുന്നു; വ്യാപാരികളും യാത്രക്കാരും പ്രതിസന്ധിയിൽ - road innovation crisis

Thiruvananthapuram Statue-General hospital road innovation crisis: സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് നവീകരണത്തിനായി പൊളിച്ചിരുന്നു. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നു എന്നാണ് നാട്ടുകാരും കച്ചവടക്കാരും പറയുന്നത്.

സ്റ്റാച്യു ജനറൽ ആശുപത്രി റോഡ് നവീകരണം  റോഡ് നവീകരണം  ജനറൽ ആശുപത്രി റോഡ് പണി  തിരുവനന്തപുരം റോഡ് പണി  റോഡ് നവീകരണം വൈകുന്നുവെന്ന് പരാതി  statue General hospital road innovation in crisis  Thiruvananthapuram statue General hospital road  General hospital road innovation Trivandrum  road innovation crisis  Statue General hospital road construction
statue General hospital road innovation in crisis Thiruvananthapuram
author img

By ETV Bharat Kerala Team

Published : Dec 5, 2023, 7:53 PM IST

സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് നവീകരണം വൈകുന്നുവെന്ന് പരാതി

തിരുവനന്തപുരം: സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് കുത്തി പൊളിച്ചതോടെ പ്രതിസന്ധിയിലായി യാത്രക്കാരും വഴിയോര കച്ചവടക്കാരും (Thiruvananthapuram Statue-General hospital road innovation crisis). നീണ്ട 30 വർഷമായി സ്റ്റാച്യു - ജനറൽ ആശുപത്രി റോഡിൽ പഴവർഗങ്ങൾ കച്ചവടം നടത്തിവരുകയാണ് ഹൃദ്രോഗിയായ ലളിത. മരുന്നിനും, നിത്യ ചെലവിനുമുള്ള ഏക വരുമാന മാർഗമാണ് റോഡരികിലെ ഈ പഴക്കച്ചവടം. സ്‌മാർട്ട് സിറ്റി പദ്ധതി പ്രകാരം നവീകരണത്തിനായി കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരും സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് കുത്തി പൊളിച്ചതോടെ ലളിതയുടെ വരുമാനമാർഗം അടഞ്ഞിരിക്കുകയാണ്.

ലളിതയുടെ മാത്രമല്ല ഈ റോഡിനിരുവശത്തുമുള്ള ചെറുതും വലുതുമായ നൂറിലേറെ വ്യാപാര സ്ഥാപനങ്ങളുടെയും അവസ്ഥ സമാനമാണ്. സ്റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രി, വഞ്ചിയൂർ, ചാക്ക ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് ഈ റോഡ്. റോഡിന്‍റെ 500 മീറ്ററോളം ഭാഗമാണ് നവീകരണത്തിനായി കുത്തിപ്പൊളിച്ചിരിക്കുന്നത്.

മഴ പെയ്‌ത് ചെളിക്കുളമായ റോഡിലൂടെ കാൽനട യാത്രയും ഇരുചക്ര വാഹന യാത്രയും ദുഃസ്സഹമാണ്. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്‌ചയാണ്. റോഡ് നവീകരണം ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്നത് വ്യാപാര സ്ഥാപനങ്ങളെയും കച്ചവടക്കാരെയുമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്രക്കാരുടെ വരവ് കുറഞ്ഞു. അത് കച്ചവടത്തെയും ബാധിച്ചു.

ലോട്ടറി വിൽപ്പന നടത്തുന്ന രാജുവിന് ആദ്യ ദിനം നഷ്‌ടമായത് 8000 രൂപ: കഴിഞ്ഞ അഞ്ച് വർഷമായി സ്റ്റാച്യു - ജനറൽ ആശുപത്രി റോഡിൽ കരിംപാനൽ സ്റ്റാച്യു അവന്യു കെട്ടിടത്തിന് സമീപം ലോട്ടറി വിൽപ്പന നടത്തുന്ന രാജുവിന് റോഡ് കുത്തിപ്പൊളിച്ച ആദ്യ ദിവസം ഉണ്ടായത് 8000 രൂപയുടെ നഷ്‌ടമാണ്. ഇന്ന് ഇതുവരെയും ഒരു കച്ചവടവും നടന്നിട്ടില്ലെന്നും രാജു പറയുന്നു.

ചെളി കാരണം സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളും വലിയ ബുദ്ധിമുട്ടിലാണ്. ജനറൽ ആശുപത്രി ജംഗ്ഷനിലെ സെന്‍റ് ജോസഫ് സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ഈ വഴിയിലൂടെയാണ് സ്‌കൂളിലേക്ക് പോകുന്നത്. നിലവിലെ സാഹചര്യത്തിൽ സ്‌കൂളിലേക്ക് എത്താൻ ഈ മാർഗ്ഗം ആശ്രയിക്കാനാകാത്ത സ്ഥിതിയാണ്.

മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് റോഡ് കുത്തിപ്പൊളിച്ചതെന്നാണ് കച്ചവടക്കാർ ഉന്നയിക്കുന്ന ആരോപണം. നവംബർ ആദ്യ വാരമാണ് റോഡ് പൊളിച്ച് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സ്‌മാർട്ട് റോഡ് നിർമാണത്തിൻ്റെ ഭാഗമായി റോഡിനുള്ളിൽ സീവറേജ്, ജലം, വൈദ്യുതി ലൈനുകൾ സ്ഥാപിക്കുകയും, റോഡിന് ഇരുവശത്തും ഓട നിർമ്മിക്കുകയും ചെയ്യും.

കിളിമാനൂരിലുള്ള ന്യൂ ടെക്നോളജീസ് എന്ന കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന്‍റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനം നടക്കുന്നത്. 2024 മാർച്ച് ആദ്യവാരം റോഡ് നവീകരണം പൂർത്തിയാകുമെന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നൽകുന്ന വിവരം.

പഴയതുപോലെ റോഡ് നവീകരണം അനന്തമായി നീളരുതെന്ന ആവശ്യമാണ് കച്ചവടക്കാർ ഉന്നയിക്കുന്നത്. വികസനമൊക്കെ നല്ലത് തന്നെ അത് പാവങ്ങളുടെ വയറ്റത്തടിച്ചാകരുതെന്നും കച്ചവടക്കാർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.