ETV Bharat / state

സര്‍ക്കാര്‍ എസ്.എം.എ ക്ലിനിക്കിന് തുടക്കമായി; പ്രവര്‍ത്തനം വ്യാപിപ്പിക്കും - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് എസ്‌.എം.എ ക്ലിനിക്ക് സജ്ജീകരിച്ചത്

SMA Treatment Center Thiruvananthapuram  Thiruvananthapuram todays news  SMA Treatment Center inaugurated by veena george  എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ചികിത്സാകേന്ദ്രം  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  എസ്.എം.എ ചികിത്സാകേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് ചികിത്സാകേന്ദ്രം; ഉദ്‌ഘാടനം നിര്‍വഹിച്ച് വീണ ജോര്‍ജ്
author img

By

Published : Feb 28, 2022, 3:08 PM IST

തിരുവനന്തപുരം: സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച കുട്ടികൾക്കുള്ള ചികിത്സാകേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സർക്കാർ മേഖലയിലെ ആദ്യ എസ്‌.എം.എ ക്ലിനിക്കാണിത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് ഇതിനുള്ള സജ്ജീകരണമൊരുക്കിയത്.

എസ്.എം.എ ) രോഗം ബാധിച്ച കുട്ടികൾക്കുള്ള ചികിത്സാകേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

എസ്.എം.എ എന്ന അപൂർവരോഗം ബാധിച്ച് തളർച്ചയും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുമായി ദുരിതമനുഭവിക്കുന്ന കുട്ടികളുടെ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. എല്ലാമാസവും ആദ്യത്തെ ചൊവ്വാഴ്‌ച രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് ഒരുമണിവരെയാണ് ക്ലിനിക് പ്രവർത്തിക്കുക. സർക്കാർ മേഖലയിൽ എസ്‌.എം.എ ക്ലിനിക് എന്നത് ആരോഗ്യ വകുപ്പിൻ്റെ പ്രധാനലക്ഷ്യമായിരുന്നെന്നും അത് യാഥാർഥ്യമായതായും ആരോഗ്യ മന്ത്രി പറഞ്ഞു.

ALSO READ: കേരളത്തില്‍ 20.56 ലക്ഷം കുട്ടികള്‍ തുള്ളിമരുന്ന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി

മറ്റ് മെഡിക്കൽ കോളജുകളിൽ കൂടി ഇത്തരം ക്ലിനിക്കുകൾ ആരംഭിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ നടക്കുകയാണെന്നും വീണ ജോര്‍ജ് പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനം. കുട്ടികളുടെ ചികിത്സയ്‌ക്കൊപ്പം മാതാപിതാക്കളുടെ ജനിതക പരിശോധനയിലൂടെയും കൗൺസിലിങ്ങിലൂടെയും ജനിക്കാൻ പോകുന്ന കുട്ടിയ്ക്ക്‌ ഈ രോഗം വരില്ലെന്ന് ഉറപ്പു വരുത്തുകയും ക്ലിനിക്കിൻ്റെ ലക്ഷ്യമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.