തിരുവനന്തപുരം: എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. ജില്ല പ്രസിഡന്‍റായി ആദിത്യനെയും സെക്രട്ടറിയായി ആദര്‍ശിനെയും തെരഞ്ഞെടുത്തു. നേരത്തെ ജില്ല സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥനെയും പ്രസിഡന്‍റായിരുന്ന ജോബിൻ ജോസിനെയും ജില്ല ഭാരവാഹിത്വത്തിൽ നിന്നും എസ്‌എഫ്‌ഐ നീക്കിയിരുന്നു.
സ്റ്റുഡൻസ് സെന്‍റർ പരിസരത്ത് മദ്യപിച്ച് നൃത്തം ചെയ്‌തതിനാണ് ഇരവരെയും പുറത്താക്കിയത്. ഗോകുലിനെയും ജോബിനെയും എസ്‌എഫ്‌ഐയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്‌തതോടെയാണ് സിപിഎം നേതൃത്വം ഇടപെട്ട് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.