ETV Bharat / state

മത്സ്യ തൊഴിലാളികളുടെ രക്ഷാസൈന്യം രൂപീകരിക്കാന്‍ തിരുവനന്തപുരം നഗരസഭ

ജില്ലയ്ക്ക് പുറത്തും രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം

മത്സത്തൊഴിലാളി വാര്‍ത്ത  പ്രളയം വാര്‍ത്ത  fishermen news  flood news
കെ ശ്രീകുമാർ
author img

By

Published : Aug 9, 2020, 10:43 PM IST

മത്സ്യത്തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ 94964 34410 എന്ന നമ്പറിൽ ബന്ധപ്പെടാം

തിരുവനന്തപുരം: ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ രക്ഷാസൈന്യം രൂപീകരിക്കാനൊരുങ്ങി തിരുവനന്തപുരം നഗരസഭ. കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിലാണ് നീക്കം.

വിവിധ സ്ഥലങ്ങളിൽ മത്സത്തോഴിലാളികള്‍ രക്ഷാപ്രവർത്തനങ്ങൾക്ക് പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മുഴുവൻ ചെലവും നഗരസഭ വഹിക്കുമെന്ന് മേയർ കെ ശ്രീകുമാർ

ജില്ലയ്ക്ക് പുറത്തും രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 25 ബോട്ടുകളും 100 തൊഴിലാളികളെയുമാണ് സജ്ജമാക്കുക. വിവിധ സ്ഥലങ്ങളിൽ ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മുഴുവൻ ചെലവും നഗരസഭ വഹിക്കുമെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു.

നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികളെയാണ് സംഘത്തിൽ ഉൾപ്പെടുത്തുക. താത്പര്യമുള്ളവർക്ക് രജിട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൊവിഡ് 19 പരിശോധന നടത്തും. ഫലം നെഗറ്റീവായുള്ളവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ച ശേഷം ഇവിടെ നിന്നാവും രക്ഷാപ്രവർത്തനത്തിന് വിടുകയെന്ന് മേയർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ 94964 34410 എന്ന നമ്പറിൽ ബന്ധപ്പെടാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.