ETV Bharat / state

തിരുവനന്തപുരം നഗരസഭയുടെ പുതിയ കൗൺസിലിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു - budget

രാഷ്ട്രീയ ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു.

തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭ ബജറ്റ്  തിരുവനന്തപുരം നഗരസഭ വാർത്ത  ഡെപ്യൂട്ടി മേയർ പി കെ രാജു  thiruvanathapuram mayor  deputy mayor PK Raju  budget  budget thiruvananthapuram corporation
തിരുവനന്തപുരം നഗരസഭയുടെ പുതിയ കൗൺസിലിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു
author img

By

Published : Feb 25, 2021, 3:08 PM IST

Updated : Feb 25, 2021, 3:23 PM IST

തിരുവനന്തപുരം: ഭവനനിർമാണം, മത്സ്യത്തൊഴിലാളി ക്ഷേമം, മാലിന്യ നിർമാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകി തിരുവനന്തപുരം നഗരസഭയുടെ പുതിയ കൗൺസിലിൻ്റെ ആദ്യ ബജറ്റ്. ഡെപ്യൂട്ടി മേയർ പി കെ രാജുവാണ് ബജറ്റ് അവതരിപ്പിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വില കുറഞ്ഞ രാഷ്ട്രീയ നാടകമാണ് ബജറ്റെന്ന് മുഖ്യ പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. മേയറുടെ രാഷ്ട്രീയ തിമിരം നഗരവാസികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. മാർച്ച് ഒന്നിന് നടക്കുന്ന ബജറ്റ് ചർച്ചയിൽ കടുത്ത പ്രതിഷേധം ഉയർത്തുമെന്നും ബിജെപി വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയുടെ പുതിയ കൗൺസിലിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു

ലൈഫ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കൊപ്പം ഭവനരഹിതർക്ക് നഗരത്തിൽ സ്നേഹ വീട്, ലക്ഷം വീട്
കോളനികളിലെ വീടുകൾ നവീകരിച്ച് വില്ലകൾ നിർമിക്കുന്നതിനുള്ള പദ്ധതി എന്നിവയ്ക്കും ബജറ്റിൽ തുക നീക്കിവച്ചു.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കൽ, അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സ്വകാര്യ പങ്കാളിത്തത്തോടെ സീ ആംബുലൻസ് പദ്ധതി, ശുദ്ധജല ദൗർലഭ്യം അനുഭവിക്കുന്ന തീരദേശ മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കൽ, തീരമേഖലയിലെ മാലിന്യ, ആരോഗ്യപ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിന് വിദഗ്‌ധസമിതി തുടങ്ങി വിവിധ പദ്ധതികൾ മത്സ്യത്തൊഴിലാളികൾക്കായുണ്ട്.

നഗരത്തിലെ തൊഴിൽ ദാതാക്കളെയും തൊഴിലന്വേഷകരെയും ഉൾപ്പെടുത്തി ജോബ് പോർട്ടൽ ആരംഭിക്കും. അഞ്ചു വർഷം കൊണ്ട് 100 വാർഡുകളിലും ജനത ഹോട്ടലുകൾ ആരംഭിക്കും. പാങ്ങപ്പാറ, ഫോർട്ട് ആശുപത്രികളിൽ ഡയാലിസിസ് സെൻ്ററുകൾ തുടങ്ങും. നഗരത്തിൽ കൂടുതൽ ഷീ ലോഡ്‌ജുകൾ ആരംഭിക്കും. തമ്പാനൂർ, പേട്ട, കൊച്ചുവേളി എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രി, ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിലേക്കുള്ള രോഗികൾക്ക് സൗജന്യയാത്ര സജ്ജമാക്കും. ഉറവിട മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തും. എയ്റോബിക് ബിന്നുകളോട് ചേർന്ന് ഡയപ്പർ, നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കും. വേർതിരിച്ച അജൈവ മാലിന്യങ്ങളെ ഒതുക്കി സംഭരിക്കാൻ വേസ്റ്റ് കോംപാക്ടിംഗ് ട്രക്ക് സജ്ജമാക്കും. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും പദ്ധതികളുണ്ട്.

അന്തരിച്ച കവി സുഗതകുമാരിയുടെ സ്മരണയ്ക്കായി സ്ത്രീസൗഹൃദ പാർക്ക് നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയ്ക്ക് അവശ്യഘട്ടങ്ങളിൽ സേവനത്തിന് പൊലീസ് സഹായത്തോടെ കോൾ സെൻ്റർ സജ്ജമാക്കാനും പദ്ധതിയുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റെന്നാണ് ബിജെപിയുടെ ആരോപണം. മാലിന്യ സംസ്‌കരണത്തിൽ പരാജയപ്പെട്ട ഭരണപക്ഷം ഇതിന് പരിഹാരമാകുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബിജെപി ആരോപിച്ചു.

Last Updated : Feb 25, 2021, 3:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.