ETV Bharat / state

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആക്ഷൻ പ്ലാൻ

author img

By

Published : Feb 17, 2022, 10:01 PM IST

ശസ്ത്രക്രിയ തുടങ്ങാനാവശ്യമായ നടപടികൾ എത്രയും വേഗം ആരംഭിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നിര്‍ദേശം

liver transplant surgery in thiruvananthapuram medical college  liver transplant surgery  തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ  തിരുവനന്തപുരം മെഡിക്കൽ കോളജ്  thiruvananthapuram medical college  കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആക്ഷൻ പ്ലാൻ  ആരോഗ്യ മന്ത്രി വീണ ജോർജ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആക്ഷൻ പ്ലാൻ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിനായി പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ നിർദേശം. ശസ്ത്രക്രിയ തുടങ്ങാനാവശ്യമായ നടപടികൾ എത്രയും വേഗം ആരംഭിക്കാനും, പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.

ശസ്ത്രക്രിയക്ക് പ്രത്യേകമായി ട്രാൻസ്പ്ലാന്‍റ് യൂണിറ്റ് സജ്ജമാക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

കോഴിക്കോട് മെഡിക്കൽ കോളജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങൾ സജ്ജമാക്കും. രണ്ട് മെഡിക്കൽ കോളജുകളിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുള്ള ഓപ്പറേഷൻ തിയേറ്റർ, ലിവർ ട്രാൻസ്പ്ലാൻ്റ് ഐ.സി.യു, അത്യാധുനിക ഉപകരണങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

also read: അനിശ്ചിതത്വം, അനുനയ ശ്രമം, ഒടുവില്‍ ഒപ്പിട്ട് ഗവര്‍ണര്‍; നടപടി പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ

വിവിധ വിഭാഗം ജീവനക്കാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. അതേസമയം കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.