ETV Bharat / state

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

നേരത്തെ ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ സന്ദര്‍ശനത്തിനിടെ അത്യഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

health minister veena george  health minister  veena george  Thiruvananthapuram Medical College  Medical College Casualty
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
author img

By

Published : Nov 15, 2021, 11:25 AM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ തന്നെ അത്യഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് താത്കാലികമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ഒപി ഡീലക്‌സ് പേ വാര്‍ഡിലേക്ക് മാറ്റി.

പുതിയ അത്യാഹിത വിഭാഗം ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്. രോഗികളെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും.

35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പി.ഡബ്ല്യു.ഡി, എച്ച്.എല്‍.എല്‍ എന്നിവ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും പുതിയ അത്യാഹിത വിഭാഗം യാഥാര്‍ത്ഥ്യമായതോടെ പരിഹാരമാകും.

also read: നവംബര്‍ 21 വരെ രാത്രി ആറ് മണിക്കൂര്‍ റിസര്‍വേഷന്‍ സംവിധാനം നിര്‍ത്തിവച്ച് റെയില്‍വേ

അത്യാസന്ന നിലയിലെത്തുന്ന രോഗിയെ വിവിധ ചികിത്സ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് രോഗിയുടെ ആരോഗ്യനിലയുടെ സ്വഭാവത്തിലൂന്നിക്കൊണ്ടുള്ള സംയോജിത ചികിത്സ നല്‍കുന്ന റെഡ് സോണ്‍ വിഭാഗത്തിലേയ്ക്കാണ് ആദ്യം മാറ്റുന്നത്. രോഗിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സയാണ് അവിടെ നല്‍കുന്നത്. അപകടാവസ്ഥ മാറിയ ശേഷം തുടര്‍ന്നുള്ള ചികിത്സയ്ക്ക് യെല്ലോ സോണ്‍, ഗ്രീന്‍ സോണ്‍ തുടങ്ങിയ മറ്റു വിഭാഗങ്ങളിലേയ്ക്ക് രോഗിയെ മാറ്റും.

റെഡ് സോണില്‍ പന്ത്രണ്ടും യെല്ലോ സോണില്‍ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും. ഇതോടൊപ്പമുള്ള മെഡിക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഏഴു കിടക്കകളും സര്‍ജിക്കല്‍ വിഭാഗത്തില്‍ ഒന്‍പത് കിടക്കകളുമുണ്ട്.

also read: ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തിയേറ്ററും ഡിജിറ്റല്‍ എക്‌സ്‌റേയും അതേ നിലയിലും അള്‍ട്രാസൗണ്ട് സ്‌കാനറുകളും ഡോപ്‌ളര്‍ മെഫിനും മൂന്നു സിടി സ്‌കാനറുകളും എംആര്‍ഐ തൊട്ടു താഴെയുള്ള നിലയിലുമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സ്‌ട്രോക്ക് യൂണിറ്റ് കൂടി പൂര്‍ത്തിയാകുന്നതോടെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ഐസിയു, വാര്‍ഡുകള്‍, ആന്‍ജിയോഗ്രാം എന്നിവയും സ്‌ട്രോക്ക് യൂണിറ്റിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.