ETV Bharat / state

കുരുന്നുകൾക്കായൊരു ഹൈടെക് അങ്കണവാടി തിരുവനന്തപുരത്ത്

ചായം പദ്ധതി പ്രകാരം നടപ്പിലാക്കിന്ന തിരുവനന്തപുരം നഗരസഭയിലെ ആദ്യത്തെ അങ്കണവാടി നെടുമങ്ങാട് മുത്താംകോണത്ത് പ്രവർത്തനം ആരംഭിച്ചു.

Thiruvananthapuram Hi tech Anganwadi for kids  Hi tech Anganwadi in Thiruvananthapuram Nedumangad  കുരുന്നുകൾക്കായി ചായം പദ്ധതിയുടെ ഹൈടെക് അങ്കണവാടി  തിരുവനന്തപുരം നെടുമങ്ങാട് ഹൈടെക് അംഗൻവാടി  മുത്താംകോണം ഹൈടെക് അംഗനവാടി  Muthamkonam Hi Tech Anganwadi  ചായം പദ്ധതി ഹൈടെക് അങ്കണവാടി  chaayam Project Hi Tech Anganwadi
കുരുന്നുകൾക്കായി ചായം പദ്ധതിയുടെ ഹൈടെക് അങ്കണവാടി തിരുവനന്തപുരത്ത്
author img

By

Published : Mar 25, 2022, 8:14 AM IST

തിരുവനന്തപുരം: കുരുന്നുകൾക്ക് വ്യത്യസ്ഥമായ പഠനമുറി ഒരുക്കി ശ്രദ്ധേയമാവുകയാണ് നെടുമങ്ങാട് മുത്താംകോണത്ത് പ്രവർത്തനം ആരംഭിച്ച ഹൈടെക് അങ്കണവാടി. കൊവിഡ് തീർത്ത ആശങ്കകൾ ഒഴിഞ്ഞുതുടങ്ങുമ്പോൾ അങ്കണവാടികളിലേക്കെത്തുന്ന കുരുന്നുകളെ ആകർഷിക്കാൻ വ്യത്യസ്‌തമായ രീതിയിലാണ് ഇവിടെ പഠനമുറിയും വിവിധതരം കളികോപ്പുകളും സജ്ജമാക്കിയിരിക്കുന്നത്. ചിത്രകാരന്‍റെ വിരലുകളിൽ നിന്നും വിടർന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളും അങ്കണവാടിയുടെ ചുമരുകൾക്ക് മാറ്റ് കൂട്ടുന്നു.

കുരുന്നുകൾക്കായി ചായം പദ്ധതിയുടെ ഹൈടെക് അങ്കണവാടി തിരുവനന്തപുരത്ത്

ചായം പദ്ധതി പ്രകാരം നെടുമങ്ങാട് മൂത്താംകോണം അങ്കണവാടിയിലെ രണ്ടാമത്തെ നിലയിൽ ആരംഭിച്ച ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ നിർവഹിച്ചു. സംസ്ഥാന സർക്കാരും ശിശുവികസന സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന ചായം പദ്ധതി പ്രകാരം നഗരസഭയിലെ ആദ്യത്തെ അങ്കണവാടിയാണിത്. പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈടെക് അങ്കണവാടികൾ ആരംഭിക്കുന്നത്.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ അധ്യതക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഒ.ഉഷ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ വനിതാ ശിശുവികസന പ്രോഗ്രാം ഓഫിസർ കവിതാറാണി രഞ്ജിത്ത് മുഖ്യ അഥിതിയായി. നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ചെയർപേഴ്‌സൺമാരായ വസന്തകുമാരി, പി.എസ് സിന്ധു, എസ്. അജിത, അങ്കണവാടി അധ്യാപികമാർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: K Rail | 'ചര്‍ച്ച ആരോഗ്യകരം' ; സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.