ETV Bharat / state

ഇരട്ട വോട്ട് ആരോപണവുമായി വി.എസ് ശിവകുമാറും വീണയും - vattiyoorkavu

ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് വി.എസ് ശിവകുമാറും വീണ എസ് നായരും.

vs shivakumar  ഇരട്ട വോട്ട് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥികൾ  ഇരട്ട വോട്ട് ആരോപണം  ഇരട്ട വോട്ട്  വി.എസ് ശിവകുമാർ  വീണ എസ്. നായർ  തിരുവനന്തപുരം  വട്ടിയൂർക്കാവ്  double vote allegation  double vote allegation Thiruvananthapuram  vote allegation  Thiruvananthapuram  vs shivakumar  veena s nair  vattiyoorkavu  nemam
ഇരട്ട വോട്ട് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥികൾ
author img

By

Published : Mar 25, 2021, 11:21 AM IST

Updated : Mar 25, 2021, 1:34 PM IST

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ യുഡി എഫ് സ്ഥാനാർത്ഥികൾ. വി.എസ് ശിവകുമാറും വീണ എസ്. നായരുമാണ് തങ്ങളുടെ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്.

ഇരട്ട വോട്ട് ആരോപണവുമായി വി.എസ് ശിവകുമാറും വീണയും

ഒരേ ഫോട്ടോയും പേരും ഉപയോഗിച്ച് നാലും അഞ്ചും വോട്ടുകൾ വോട്ടർ പട്ടികയിൽ ഉണ്ടെന്നാണ് ആരോപണം. വട്ടിയൂർക്കാവിൽ 8400, തിരുവനന്തപുരത്ത് 7600, നേമത്ത് 6360 എന്നിങ്ങനെ വ്യാജവോട്ടുകൾ കണ്ടെത്തിയെന്ന് ഇരുവരും പറഞ്ഞു. തെളിവുകൾ സഹിതമാണ് ഇരുവരുടെയും ആരോപണം. ഒരേസമയം വട്ടിയൂർക്കാവ് മണ്ഡലത്തിലും തിരുവനന്തപുരം മണ്ഡലത്തിലും ചിലരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചരിത്രത്തിൽ ഇല്ലാത്ത അട്ടിമറിയാണ് നടന്നതെന്നും സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഇത്തത്തിൽ തട്ടിപ്പ് നടത്തുന്നതെന്നും ഇരുവരും പറഞ്ഞു. തെളിവ് സഹിതം യു.ഡി.എഫ് ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും സ്ഥാനാർഥികൾ അറിയിച്ചു.

Last Updated : Mar 25, 2021, 1:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.