തിരുവനന്തപുരം: സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന തിരുവനന്തപുരത്ത് ആശങ്കയൊഴിയുന്നില്ല. നഗരത്തിലെ പ്രധാന മാർക്കറ്റായ ചാലയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുകയാണ്. വ്യാപാരികളും ചുമട്ടു തൊഴിലാളികളും ഉൾപ്പെടെ 14 പേർക്കാണ് ചാലയിലും സമീപത്തുമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ചാല കമ്പോളം പൂർണമായി അടച്ചിട്ടേക്കും. ഇതിനിടെ പുല്ലുവിളയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ ശവസംസ്കാരം നടത്തിയതും ആശങ്കയ്ക്കിടയാക്കി. കഴിഞ്ഞ 15ന് മരിച്ച പുല്ലുവിള സ്വദേശിയായ സ്ത്രീയ്ക്ക് 19ന് കൊവിഡ് ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 20ന് മൃതദേഹം മതാചാരപ്രകാരം അടക്കം ചെയ്തു. മരണാനന്തര ചടങ്ങിലടക്കം നിരവധി പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് കൊവിഡ് പോസിറ്റീവെന്ന സ്ഥിരീകരണം ഉണ്ടായത്. ഇത് ശുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം.
ആശങ്കയൊഴിയാതെ തലസ്ഥാന നഗരി; ചാല കമ്പോളം അടച്ചേക്കും - തിരുവനന്തപുരം കൊവിഡ്
വ്യാപാരികളും ചുമട്ടു തൊഴിലാളികളും ഉൾപ്പെടെ 14 പേർക്കാണ് ചാലയിലും സമീപത്തുമായി കൊവിഡ് സ്ഥിരീകരിച്ചത്