തിരുവനന്തപുരം: നഗരസഭയിലെ കെട്ടിടനികുതി ക്രമക്കേടിൽ പ്രതിപക്ഷ കൗൺസിലർമാർക്കും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.വി ഗോവിന്ദൻ. മാധ്യമങ്ങൾ കള്ളം പ്രചരിപ്പിച്ചു. മേയർ ചെറുപ്രായക്കാരിയായതുകൊണ്ട് അവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രതിപക്ഷ കൗൺസിലർമാർ ശ്രമിച്ചതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരം നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ ചെറുതാക്കി കാണിക്കാനാണ് ബി.ജെ. പി, യു.ഡി.എഫ് കൗൺസിലർമാരുടെ ശ്രമം. ആ നിലപാട് ശരിയല്ല. കെട്ടിടനികുതി ക്രമക്കേടിനെ തുടർന്നുണ്ടായ പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരം നഗരസഭയിൽ സംഘടിപ്പിച്ച അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 339 പരാതികൾ മാത്രമാണ് ലഭിച്ചതെന്നും എല്ലാം പരിഹരിച്ചതായും മന്ത്രിയും മേയർ ആര്യ രാജേന്ദ്രനും പറഞ്ഞു.
ALSO READ: Omicron scare: ഒമിക്രോണ്‍ ഭീതിയില്‍ സംസ്ഥാനം; ഡോക്‌ടറുടെ സാമ്പിൾ പരിശോധനക്കയ്ക്ക്
കഴിഞ്ഞവർഷം 4.5 കോടി രൂപയായിരുന്നു കോർപ്പറേഷൻ്റെ നികുതി വരുമാനം. ഇത്തവണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നികുതി നിർണയവും ഡേറ്റ ശുദ്ധീകരണവും പൂർത്തിയാക്കിയപ്പോൾ 10 കോടിയിലധികം രൂപയാണ് കോർപ്പറേഷൻ്റെ വരുമാനം. ഇനി മുതൽ എല്ലാ മാസവും 10 ന് മുമ്പ് കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.