ETV Bharat / state

മേയറുടെ രാജി ആവശ്യപ്പെട്ട് ഒബിസി മോര്‍ച്ചയുടെ പ്രതിഷേധം; ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പൊലീസ്

author img

By

Published : Nov 11, 2022, 1:46 PM IST

Updated : Nov 11, 2022, 2:58 PM IST

നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയര്‍ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനയായ ഒബിസി മോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ഇന്ന് നഗരസഭയിലെത്തിയിരുന്നു.

letter controversy  obc morcha protest  thiruvananthapuram corporation  corporation letter controversy  ഒബിസി മോര്‍ച്ചയുടെ പ്രതിഷേധം  മേയറുടെ രാജി  പ്രകാശ് ജാവദേക്കർ  ബിജെപി  ഒബിസി മോർച്ച
മേയറുടെ രാജി ആവശ്യപ്പെട്ട് ഒബിസി മോര്‍ച്ചയുടെ പ്രതിഷേധം; ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും അക്രമാസക്തം. ഒബിസി മോർച്ച നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നഗരസഭയ്ക്കുള്ളിലേക്ക് കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

പ്രകാശ് ജാവദേക്കര്‍ സംസാരിക്കുന്നു

കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പ്രവർത്തകർക്ക് പിന്തുണയുമായി നഗരസഭയിലെത്തി. മേയറുടെ കത്ത് സിപിഎമ്മിന്‍റെ അറിവോടെയുള്ളത് ആണെന്നും സിപിഎം അവരുടെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

സമാധാനപരമായ സമരത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് സാധാരണ പ്രയോഗിക്കുന്നത് ഭീകരരെ നേരിടാനാണ്. ജനകീയ സമരത്തിന് നേരെ പൊലീസ് നടത്തിയത് അതിക്രമമാണെന്നും ജാവദേക്കര്‍ ആരോപിച്ചു.

Last Updated : Nov 11, 2022, 2:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.