തിരുവനന്തപുരം: നഗരത്തിൽ കൊവിഡ് വിലക്കുകൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബലറാം കുമാർ ഉപാദ്ധ്യായ. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ ഇന്ന് നിയന്ത്രണങ്ങൾ ലംഘിച്ച 193 പേർക്കെതിരെ കേസ് എടുത്തു. രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 30 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസ് എടുത്തു. മാനണ്ഡങ്ങൾ പാലിക്കാത്ത ആറ് കടകൾക്കെതിരെയും നടപടി സ്വീകരിച്ചതായും കമ്മിഷണർ അറിയിച്ചു.
തിരുവനന്തപുരത്ത് കൊവിഡ് വിലക്കുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി - Belram kumar Upadhya
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കമ്മിഷണർ