തിരുവനന്തപുരം: കാട്ടാക്കട കോട്ടപ്പുറത്ത് ടിപ്പർ ലോറിയും ഇരുചക്ര വാഹനവും കൂട്ടിമുട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക്. കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടിപ്പറും എതിർദിശയിൽ വന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
ഒരാളുടെ തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരും വിദ്യാർഥികളാണ്. ടിപ്പർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ ബൈക്ക് ഇടിച്ച് നെയ്യാറ്റിൻകര സ്വദേശിയായ വിദ്യാർഥി മരിച്ചിരുന്നു.
ALSO READ പോക്സോ കേസുകളിൽ വിവാദ വിധി; ജസ്റ്റിസ് പുഷ്‌പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളീജിയം