ETV Bharat / state

തിരുവനന്തപുരത്ത് പ്രവാസിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം - മോഷണം

മോഷ്ടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.

Theft at the house of expatriate in Thiruvananthapuram  Theft  expatriate  പ്രവാസി  മോഷണം  കഴക്കൂട്ടം
തിരുവനന്തപുരത്ത് പ്രവാസിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം
author img

By

Published : Aug 10, 2021, 9:16 PM IST

തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ പ്രവാസിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. പ്രവാസിയായ ചന്തവിള ആമ്പല്ലൂർ എം.എ ഷാനവാസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്‌ച രാവിലെ 9.30നായിരുന്നു സംഭവം.

വീട്ടിലെ പൂന്തോട്ടത്തിൽ അറ്റകുറ്റ പണികൾ ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഷെഫീക്കിന്‍റെ ഷർട്ടിലുണ്ടായിരുന്ന പണവും മറ്റ് രേഖകളുമടങ്ങുന്ന പഴ്‌സ് മോഷണം പോയി. വീടിന് മുൻവശം ആളില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീടിന്‍റെ സിറ്റ്ഔട്ടിലുണ്ടായിരുന്ന ഷർട്ടിൽ നിന്ന് പഴ്‌സ് മോഷ്ടിച്ചത്.

തിരുവനന്തപുരത്ത് പ്രവാസിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം

Also Read: 'പി.ആര്‍ ശ്രീജേഷിന് ഉചിതമായ അംഗീകാരം നല്‍കും': നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ്

കാൽ നടയായി പ്രവേശിച്ച മോഷ്ടാവ് വീട്ടിലെ മറ്റ് ജോലിക്കാരെ കണ്ട് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് പുറകിൽ ഒളിഞ്ഞ് നിൽക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.