ETV Bharat / state

വാളയാർ കേസ് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും - വാളയാർ കേസ്

വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയതോടെ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശമാകും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു മുന്നിൽ വെക്കുക

വാളയാർ കേസ് ; ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
author img

By

Published : Oct 30, 2019, 9:24 AM IST

തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസിലെ തുടർനടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കോടതിവിധിക്കെതിരെ അപ്പീൽ നൽകാനും തുടരന്വേഷണം നടത്താനുമാണ് സർക്കാർ നീക്കം. ഇക്കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. പുനർ വിചാരണക്ക് എല്ലാവിധത്തിലുള്ള സാധ്യതകൾ തേടാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹ്റയും പ്രോസിക്യൂഷൻ ഡയറക്ടർ മഞ്ചേരി ശ്രീധരൻ നായരുമായി നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തത്. പരിചയസമ്പന്നനായ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായിരുന്നു. ഇക്കാര്യങ്ങളെല്ലാം മന്ത്രിസഭ ഇന്ന് വിശദമായിചർച്ച ചെയ്യും.

വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയതോടെ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശമാകും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു മുന്നിൽ വയ്ക്കുക. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. സിബിഐ അന്വേഷണമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം . ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുന്നത്. ഇതുകൂടാതെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള ശമ്പള കമ്മീഷൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി മോഹൻദാസിനെ കമ്മീഷൻ അധ്യക്ഷനാക്കുമെന്നാണ് വിവരം

Intro:വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസിലെ തുടർനടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കോടതിവിധിക്കെതിരെ അപ്പീൽ നൽകാനും തുടരന്വേഷണം നടത്താനാണ് സർക്കാർ നീക്കം. ഇക്കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. പുനർ വിചാരണക്ക് എല്ലാവിധത്തിലുള്ള സാധ്യതകൾ തേടാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹ്റ യും പ്രോസിക്യൂഷൻ ഡയറക്ടർ മഞ്ചേരി ശ്രീധരൻ നായരുമായി നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തത്. പരിചയസമ്പന്നനായ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും. വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയതോടെ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന നിര്ദ്ദേശമാകും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു മുന്നിൽ വയ്ക്കുക. പ്രതിപക്ഷ പാർട്ടികൾ എല്ലാം സർക്കാരിനെതിരെ വിഷയത്തിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. സിബിഐ അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം .ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുന്നത്. ഇതുകൂടാതെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള ശമ്പള കമ്മീഷൻ ചെയ്യും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി മോഹൻദാസിനെ കമ്മീഷൻ അധ്യക്ഷനാക്കുമെന്നാണ് വിവരം

Body:...

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.