ETV Bharat / state

ഗവര്‍ണറുടെ രാഷ്‌ട്രീയ നീക്കത്തിന് 'ഗെറ്റൗട്ട്' ; മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും - പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളവും

കേരളത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെയാണ് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍ലസര്‍ സ്ഥാനത്തുനിന്നും ആരിഫ് മുഹമ്മദ് ഖാനെ നീക്കാന്‍ സംസ്ഥാനം ഓര്‍ഡിനന്‍സ് പാസാക്കാന്‍ ഒരുങ്ങുന്നത്. ഈ ഘട്ടത്തില്‍ കേരളത്തിന് മുന്‍പേ ഗവര്‍ണര്‍ക്കെതിരെ നിലപാടെടുത്ത സംസ്ഥാനങ്ങളെക്കുറിച്ച് നോക്കാം...

കേരളത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്  ഗവര്‍ണര്‍മാരുടെ രാഷ്‌ട്രീയ നീക്കത്തിന്  ഗവര്‍ണര്‍  The tussle between states and governors  states and governors on vc appointment clash  ഗവര്‍ണര്‍ക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരളം  ഗവര്‍ണര്‍ക്കെതിരെ കേരളം  kerala govt moves against governor  kerala governor ordinance  Cabinet decides to pass ordinance against Governor  governors on vc appointment  തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍
ഗവര്‍ണര്‍മാരുടെ രാഷ്‌ട്രീയ നീക്കത്തിന് 'ഗെറ്റൗട്ട്'; പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളവും
author img

By

Published : Nov 9, 2022, 10:06 PM IST

'ഭരണമുള്ള സംസ്ഥാനങ്ങളില്‍ പണമെറിഞ്ഞ് എംഎല്‍എമാരെ സ്വന്തമാക്കുക, ഭരണമില്ലാത്തിടത്ത് ഗവര്‍ണറെ ഇറക്കി ഉപദ്രവിക്കുക' - ബിജെപിക്കെതിരായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു പോലെ ആരോപിക്കുന്ന ഒരു വാചകമാണിത്. നിലവില്‍ ഇക്കാര്യം ശരിവയ്‌ക്കുന്നതാണ് കേരളത്തിലും തമിഴ്‌നാട്ടിലും സംഭവിക്കുന്നത്. രണ്ടും കാവിപ്പാര്‍ട്ടിക്ക് വഴങ്ങാത്ത മണ്ണ്. ഇവിടങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല.

ഗവര്‍ണര്‍മാരുടെ 'രാഷ്‌ട്രീയ നീക്ക'ത്തിനെതിരായി ശക്തമായി ഇരുസംസ്ഥാന ഭരണകൂടവും നിലപാടെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്, യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള കേരള സര്‍ക്കാരിന്‍റെ ശ്രമം. സമാനമാണ്, ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ ആര്‍എന്‍ രവിയ്‌ക്ക് യോഗ്യതയില്ലെന്ന് കാണിച്ച് സ്ഥാനത്തുനിന്നും പുറത്താക്കാന്‍ രാഷ്‌ട്രപതിയ്‌ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തയച്ചത്.

ഏറ്റില്ല, ഗവര്‍ണറുടെ 'ഞെട്ടിക്കല്‍'; പിന്നാലെ തുറന്ന പോര്: കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് വേണ്ടത്ര യോഗ്യതയില്ലാതെയാണെന്ന് ആരോപിച്ച് മാസങ്ങള്‍ക്കുമുന്‍പ് ഗവര്‍ണര്‍ രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ 'ഞെട്ടിപ്പിക്കുന്ന' വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ ഗവര്‍ണര്‍ രാജ്‌ഭവനില്‍ അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചു. അത് മുഖ്യമന്ത്രിയ്‌ക്കും ഇടതുപക്ഷ സംസ്ഥാന ഭരണത്തിനും ഒട്ടും പോറലേല്‍പ്പിച്ചില്ലെന്ന് കണ്ടാണ് അടുത്തിടെ, സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്‌ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് ഗവര്‍ണര്‍ക്കെതിരായ പോര് കടുപ്പിച്ച് സംസ്ഥാന ഭരണകൂടം രംഗത്തുവന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കുകയെന്ന സുപ്രധാന തീരുമാനം, അദ്ദേഹത്തിന്‍റെ നീക്കത്തിനുള്ള കൃത്യമായ മറുപടി നല്‍കലും കൂടിയാണ്.

ALSO READ| ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം: ഒപ്പിടേണ്ടത് ഗവർണർ

ജനങ്ങളെ സേവിക്കുന്നതിൽ നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ തടസപ്പെടുത്തുന്നു, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു, നിയമസഭ പാസാക്കിയ ബില്ലുകൾ ബോധപൂർവം വൈകിപ്പിച്ച് ഭരണ സ്‌തംഭനം ഉണ്ടാക്കുന്നു, ഗവര്‍ണര്‍ രാഷ്‌ട്രീയക്കാരനെ പോലെ സംസാരിക്കുന്നു തുടങ്ങിയവയാണ് തമിഴ്‌നാട്ടിലെ ഡിഎംകെ ഭരണകൂടത്തിന്‍റെ ആരോപണം. തമി‌ഴ്‌നാട്ടിലും മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് ശക്തിപ്പെട്ടത്, സംസ്ഥാനത്തെ 13 സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടാണ്. വിസി നിയമനാധികാരം സർക്കാരിൽ നിക്ഷിപ്‌തമാക്കാനുള്ള ബിൽ 2022 ഏപ്രിലിൽ നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചെങ്കിലും ആറുമാസമായിട്ടും ഗവർണർ തൊട്ടിട്ടില്ല.

ഗവര്‍ണറുടെ അടിയ്‌ക്ക് സ്റ്റാലിന്‍റെ തിരിച്ചടി : മാത്രമല്ല, അളഗപ്പ സർവകലാശാല, മനോൻമന്യം സുന്ദരനാർ സർവകലാശാല, തിരുവള്ളൂർ സർവകലാശാല എന്നിവിടങ്ങളിൽ വൈസ് ചാൻസലറെ നിയമിക്കുക കൂടി ചെയ്‌തു. ഇതോടെയാണ് സകല പരിധിയും വിട്ട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ശക്തിപ്പെട്ടത്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാന്‍ കേരളം ശക്തമായി ഇപ്പോള്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ മാതൃക കാട്ടി തമിഴ്‌നാട് കേരളത്തിനും മുന്‍പേ നടന്നിട്ടുണ്ട്. 2022 മെയ്‌ അഞ്ചിനാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം തമിഴ്‌നാട് സര്‍ക്കാര്‍ ബിൽ പാസാക്കി എടുത്തുകളഞ്ഞത്. ഇതിനായി മുന്ന് ബില്ലുകളാണ് ഡിഎംകെ ഭരണകൂടം നിയമസഭയില്‍ പാസാക്കിയത്.

ALSO READ| ഗവർണർ ഓർഡിനൻസിൽ ഒപ്പു വയ്ക്കാതിരുന്നാൽ കോടതിയെ സമീപിക്കും: കാനം രാജേന്ദ്രൻ

തമിഴ്‌നാട് സർവകലാശാല നിയമങ്ങള്‍ ഭേദഗതി വരുത്തി ചാൻസലർ എന്ന പദം ഒഴിവാക്കി 'സർക്കാർ' എന്ന പദം ചേര്‍ത്താണ് ബില്‍ പാസാക്കിയത്. പുറമെ, വിസിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന നിയമത്തില്‍ ഡോ. അംബേദ്‌കർ ലോ യൂണിവേഴ്‌സിറ്റിയെയും ഉള്‍പ്പെടുത്തിയാണ് മൂന്നാമത്തെ ബിൽ പാസാക്കിയത്. തമിഴ്‌നാടിന് പുറമെ ചില സംസ്ഥാനങ്ങള്‍ കൂടി ഇക്കാര്യത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ പാസാക്കിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

പശ്ചിമ ബംഗാള്‍ : സംസ്ഥാനത്തെ 32 സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുന്ന ബില്‍ 2022 ജൂണിലാണ് ബംഗാള്‍ പാസാക്കിയത്. സർവകലാശാല നിയമ ഭേദഗതി ബില്ലിലൂടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കിയത്. തന്‍റെ അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ 25 സർവകലാശാലകളിലെ വിസിമാരെ നിയമിച്ചതെന്ന് ബംഗാൾ ഗവർണറും നിലവിലെ ഉപരാഷ്‌ട്രപതിയുമായ ജഗ്‌ദീപ് ധൻഖർ ആരോപിച്ചതോടെയാണ് രംഗം കലുഷിതമായത്. തൃണമൂല്‍, ഗവര്‍ണറുടെ ആരോപണം നിഷേധിച്ചെങ്കിലും പോര് അയവില്ലാതെയായതോടെയാണ് മമത സര്‍ക്കാര്‍ കടുത്ത തീരുമാനമെടുത്തത്.

മഹാരാഷ്‌ട്ര : സർവകലാശാലകളിലെ വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ 2021 ഡിസംബറിലാണ് മഹാരാഷ്‌ട്ര സംസ്ഥാന ഭരണകൂടം പാസാക്കിയത്. 2016ലെ മഹാരാഷ്‌ട്ര പബ്ലിക് യൂണിവേഴ്‌സിറ്റി ആക്‌ട് ഭേദഗതി ചെയ്‌ത്, സെർച്ച് കമ്മിറ്റി അഞ്ച് പേരടങ്ങുന്ന പാനലിനെ സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യണമെന്ന് നിർദേശിക്കുന്നതാണ് ബില്‍. ഇതിൽ രണ്ട് പേരുകൾ ഗവർണർക്ക് അയയ്ക്കും. അതിൽ ഒരാളെ 30 ദിവസത്തിനകം വിസിയായി നിയമിക്കണം. കമ്മിറ്റി ശുപാർശ ചെയ്യുന്ന പേരുകൾ സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ, അതേ കമ്മിറ്റിയിൽ നിന്നോ പുതിയ കമ്മിറ്റിയിൽ നിന്നോ വീണ്ടും നിർദേശങ്ങൾ നല്‍കാമെന്നാണ് ഇക്കാര്യത്തില്‍ മഹാരാഷ്‌ട്രയിലെ പുതിയ നിയമം.

തെലങ്കാന : യുജിസി ചട്ടം അനുസരിച്ച് സംസ്ഥാനത്തെ 15 സർവകലാശാലകളിലും പൊതു റിക്രൂട്ട്മെന്‍റ് ബോർഡ് രൂപീകരിക്കാനായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയെ വിളിച്ചതോടെയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിലുള്ള പോര് ശക്തമായത്. ഇതോടെ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി സർക്കാർ നിയമസഭ സമ്മേളനം വിളിച്ചാണ് മറുപടി നല്‍കിയത്.

ഗുജറാത്ത് : 2013ല്‍ യുപിഎ ഭരണകാലത്ത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിസിമാരെ നിയമിക്കാന്‍ ചാൻസലർ എന്ന നിലയിൽ ഗവർണര്‍ക്ക് നല്‍കുന്ന അധികാരം എടുത്തുകളഞ്ഞു. ഈ ബില്ലിന് 2015ൽ ഗവർണറുടെ അനുമതി ലഭിച്ചു.

മറ്റ് സംസ്ഥാനങ്ങൾ : സംസ്ഥാന സർവകലാശാലകളിലേക്കുള്ള നിയമനങ്ങൾ ഗവര്‍ണറുടെ സമ്മതമില്ലാതെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഒഡിഷ സർക്കാര്‍ ശ്രമിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷന്‍ (യുജിസി) ഇതിനെതിരെ നിലപാടെടുത്തു.

ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്‌ത മൂന്ന് പേരുകളുടെ പട്ടികയിൽ നിന്ന് സംസ്ഥാന സർക്കാരിന്‍റെ അംഗീകാരത്തോടെയാണ് വൈസ് ചാൻസലർമാരെ നിയമിക്കുന്നത്.

വിസിമാരെ ഗവർണർക്ക് സ്വതന്ത്രമായി നിയമിക്കാമോ ? : അടിസ്ഥാനപരമായി മന്ത്രിസഭയുടെ നിര്‍ദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, ചാൻസലർ എന്ന നിലയിൽ സർവകലാശാലകളുടെ കാര്യത്തില്‍ സ്വതന്ത്രമായി പ്രവർത്തിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും.

എന്താണ് യുജിസിയുടെ റോള്‍ ? : സർവകലാശാല വിദ്യാഭ്യാസം ഏകീകരിക്കുക, സർവകലാശാലകളിലെ ഗവേഷണ സൗകര്യങ്ങൾ, മൂല്യനിർണയം, അധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകി മെച്ചപ്പെടുത്തുക, അടിസ്ഥാന വിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമാണം നടത്തുക എന്നിവയാണ് യൂണിവേഴ്‌സിറ്റ് ഗ്രാന്‍ഡ് കമ്മിഷന്‍റെ പ്രധാന ചുമതലകള്‍. യുജിസി റെഗുലേഷന്‍ അനുസരിച്ചാണ് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള തസ്‌തികകളിലേക്കുള്ള നിയമനം.

സർവകലാശാലകള്‍ക്ക് പുറമെ കോളജുകളിലെയും നിയമനങ്ങളില്‍ യുജിസി നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനത്തിനുള്ള യോഗ്യതകളും മറ്റും നിര്‍ണയിക്കുന്നതിന് യുജിസി ചട്ടങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് യുജിസി ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ ഈ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികളുടെ താത്‌പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് യുജിസി പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ അതിനെ ചെറുക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.