തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയ കേസിലെ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ വകുപ്പുതല അന്വേഷണം 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി ആന്‍റണി രാജു. കിരണിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി വകുപ്പുതല അന്വേഷണം ഉള്‍പ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
പ്രതിയ്ക്ക് കൊവിഡ്, തെളിവെടുപ്പ് മാറ്റി
മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ പ്രതിക്കെതിരായുള്ള നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വിസ്മയ കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ കിരണിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിസ്‌മയയുടെ നിലമേൽ കൈതോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് പൊലീസ് മാറ്റിവെച്ചു.
വിസ്‌മയയുടെ വീടിനു മുന്‍പിന്‍ ജനക്കൂട്ടം
കിരണിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൊല്ലത്ത് കൊവിഡ് ബ്ലോക്ക് ജയിലില്ലാത്തതിനാൽ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. കിരണിനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് സ്‌ത്രീകളടക്കം നിരവധി പേരാണ് കൈതോട് വിസ്‌മയയുടെ വീടിന് സമീപം തടിച്ച് കൂടിയിരുന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
ALSO READ: ഇഴഞ്ഞുനീങ്ങുന്ന പള്ളിവാസൽ എക്‌സ്‌റ്റൻഷൻ ; ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണവും