തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ ഷണ്ടിങ്ങിനിടെ പാളംതെറ്റി. ആൾസെയിന്‍റ്സ് കോളജിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷണ്ടിങ്ങിനിടെ നിയന്ത്രണം നഷ്‌ടമായ എൻജിൻ പാളം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഷണ്ടിങ് നടത്തുമ്പോൾ പൊതുവെ വേഗത കുറവായതിനാൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഷണ്ടിങ് യാർഡിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായെങ്കിലും ഗതാഗതത്തിന് തടസമില്ല.