തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കടബാധ്യതയില്‍ വർധനവ്. 260311.37 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ മൊത്തം കടബാധ്യത. ഇതില്‍ ആഭ്യന്തര കടമാണ് 64.08 ശതമാനവും. 2018-19ല്‍ 150991.04 കോടിയായിരുന്ന ആഭ്യന്തര കടം 2019-20ല്‍ 165960.04 കോടിയായി വര്‍ധിച്ചു. ആഭ്യന്തര കടത്തില്‍ 9.91 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
2019-20 വര്‍ഷത്തെ മൊത്തം കടം 24679.88 കോടിയും നീക്കിയിരിപ്പ് കടം 5488.88 കോടി രൂപയുമാണ്. ഇതിനിടയിലും കടത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. 2018-19ല്‍ 11.80 ശതമാനമായിരുന്ന വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2019-20ല്‍ അത് 10.47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30.46 ആണ്.