ETV Bharat / state

സാക്ഷരത പ്രേരക്‌മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കും ; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, സമരം ഒത്തുതീർപ്പായി

സാക്ഷരത മിഷൻ തദ്ദേശ വകുപ്പിന് കീഴിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും, മിഷൻ നടത്തുന്ന പരീക്ഷകൾ അടക്കമുള്ള അക്കാദമിക പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തന്നെ തുടർന്നും നടത്തും, മിഷന് കൂടുതൽ ധനസഹായം അനുവദിക്കും എന്നിങ്ങനെ തീരുമാനങ്ങള്‍

strike  The government accepted the demands  സാക്ഷര പ്രേരക്‌മാർ  സാക്ഷരതാ മിഷൻ  വിദ്യാഭ്യാസ വകുപ്പ്  സമരം  കേരള സർക്കാർ
സാക്ഷര പ്രേരക്‌മാരുടെ സമരം
author img

By

Published : Mar 9, 2023, 7:38 AM IST

തിരുവനന്തപുരം : സാക്ഷരത മിഷന് കീഴിൽ ജോലി ചെയ്യുന്ന സാക്ഷരത പ്രേരക്‌മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാൻ തീരുമാനമായി. സാക്ഷരത പ്രേരക്‌മാരുടെ ഏറെ നാളത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന്‍റെ ഫലമായാണ് ഉത്തരവ്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരുടെ യോഗത്തിലാണ് ആവശ്യങ്ങളില്‍ തീരുമാനമായത്.

സാക്ഷരത മിഷൻ തദ്ദേശ വകുപ്പിന് കീഴിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും, സാക്ഷരത മിഷൻ നടത്തുന്ന പരീക്ഷകൾ അടക്കമുള്ള അക്കാദമിക പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തന്നെ തുടർന്നും നടത്തും, സാക്ഷരത മിഷന് ധനവകുപ്പ് കൂടുതൽ ഫണ്ട് അനുവദിക്കും. എന്നിങ്ങനെയാണ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍. സാക്ഷരത പ്രേരക്‌മാരുടെ പ്രതിനിധികളായ സി പി നാരായണൻ, സന്തോഷ് എന്നിവരുമായാണ് കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ഡയറക്‌ടർ എ ജി ഒലീനയും മന്ത്രിമാരും ചർച്ച നടത്തിയത്.

ദുരിതക്കയം താണ്ടി : ദേശീയ സാക്ഷരത മിഷന്‍റെ നിർദ്ദേശ പ്രകാരം നിരക്ഷരർക്ക് പ്രാഥമിക വിദ്യാഭ്യാസം പകർന്നുനൽകാനും, ഇതിലൂടെ നേടുന്ന കേവല സാക്ഷരത നിലനിർത്താനും തുടർവിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കാനും സർക്കാർ രൂപം നൽകിയ സംവിധാനമാണ് കേരള സാക്ഷരത മിഷൻ. എന്നാൽ സമ്പൂർണ സാക്ഷരതയ്ക്കായി സർക്കാർ കൊണ്ടുവന്ന പദ്ധതിക്ക് കീഴിലെ പ്രേരക്‌മാർ സർക്കാരിന്‍റെ അലംഭാവം മൂലം ദുരിതത്തിൽ ആയിരുന്നു.

ആറുമാസത്തോളമായി ഓണറേറിയം മുടങ്ങിയ ഇവർ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം നടത്തുകയുമായിരുന്നു. ഇതിനിടെ, മികച്ച സാക്ഷരത പ്രവർത്തകനുള്ള രാഷ്‌ട്രപതിയുടെ പുരസ്‌കാരത്തിന് അർഹനായ കൊല്ലം സ്വദേശി ഇ എസ് ബിജുമോൻ സാമ്പത്തിക പ്രതിസന്ധി മൂലം, ജീവനൊടുക്കുന്ന ദുരവസ്ഥയുണ്ടായി. ബിജുമോൻ മാത്രമല്ല, സംസ്ഥാനത്തെ 1740 സാക്ഷരത പ്രേരക്‌മാരുടെയും ജീവിതം പ്രതിസന്ധിയിലാണ്. തുടർന്ന് ചിത്തരഞ്ജൻ എം എൽ എ വിഷയം നിയമസഭയിൽ സബ്‌മിഷൻ ആയി ഉയർത്തിയിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്‌മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി ഉത്തരവിറങ്ങിയിരുന്നെങ്കിലും അന്ന് നടപ്പായിരുന്നില്ല. ഇതേ തുടർന്നാണ് ഇവരുടെ ശമ്പളം മുടങ്ങിയത്. 1740 സാക്ഷരത പ്രേരക്‌മാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇവരുടെ പ്രതിമാസ ശമ്പളം ശരാശരി 10000 രൂപ മുതൽ 12500 രൂപ വരെയാണ്. എന്നാൽ ഇതുപോലും കൃത്യമായി ലഭിച്ചിരുന്നില്ല. തുടർന്നാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സാക്ഷരത പ്രേരക്‌മാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനായി വന്നത്.

വേണ്ടത് 11 കോടിയോളം രൂപ : സാക്ഷരത പ്രേരക് അസോസിയേഷന്‍റെ പ്രസ്‌താവന പ്രകാരം, സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഇതുവരെ 8 പേർ ജീവനൊടുക്കിയിട്ടുണ്ട്. പ്രേരക്‌മാരുടെ പ്രതിമാസ ശമ്പളം 10,000 രൂപ മുതൽ 12,500 രൂപ വരെയാണ്. വ്യക്തിയൊരാൾക്ക് ശരാശരി പ്രതിമാസ ശമ്പളം 10,000 രൂപയാണ് എന്ന് പരിഗണിച്ചാൽ നൽകേണ്ടത് 60,000 രൂപയാണ്.

നിലവിലെ കുടിശ്ശിക തീർപ്പാക്കാൻ വേണ്ടിവരിക 10 കോടി 44 ലക്ഷം രൂപയാണ്. അതേസമയം സംസ്ഥാനത്തെ സാക്ഷരത പ്രേരക്‌മാരെ തദ്ദേശ സ്വയം ഭരണ വകുപ്പിലേക്ക് പുനര്‍ നിര്‍ണയിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിരുന്നു. സേവന - വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ഭരണപരവും സാമ്പത്തികപരവുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് ഉദ്യോഗസ്ഥ കമ്മിറ്റിയെ നിയോഗിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.