തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാകില്ല. കസ്റ്റംസിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അയ്യപ്പൻ അറിയിച്ചു. ഫോണിൽ മാത്രമാണ് ബന്ധപ്പെട്ടതെന്നും സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ വിശദീകരണം.
ലൈഫ് മിഷനിൽ അടക്കം കമ്മിഷനായി കിട്ടിയ പണം ഡോളറാക്കി കോൺസുലേറ്റ് വാഹനത്തിൽ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി എന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയത്. ഇതിൻ്റെ നിജസ്ഥിതി പരിശോധിക്കാനാണ് കസ്റ്റംസ് സ്പീക്കറുടെ ഓഫിസിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.