ETV Bharat / state

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിതി ഗുരുതരം

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല

തിരുവനന്തപുരം  തിരുവനന്തപുരത്തെ കൊവിഡ് സ്ഥിതി ഗുരുതരം  കൊവിഡ് സ്ഥിതി ഗുരുതരം  കൊവിഡ്  Thiruvananthapuram  covid  covid sitaution'
തിരുവനന്തപുരത്തെ കൊവിഡ് സ്ഥിതി ഗുരുതരം
author img

By

Published : Jul 4, 2020, 2:12 PM IST

Updated : Jul 4, 2020, 3:41 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ കൊവിഡ് സ്ഥിതി അതീവ ഗുരുതരം. എആർ ക്യാമ്പിലെ പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിൽ അശങ്ക ഉയരുകയാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അതേ സമയം പൊലീസുകാരനുമായി സമ്പർക്കം പുലർത്തിയ 28 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഉറവിടം അറിയാത്ത പതിനഞ്ചോളം രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് എവിടെ നിന്നാണ് രോഗബാധ എന്നത് അവ്യക്തമാണ്.

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിതി ഗുരുതരം

സെക്രട്ടേറിയറ്റിന് മുന്നിലും കണ്ടെയ്‌ന്‍മെന്‍റ് സോണായ ആനയറയിലും ഇയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കി. സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസുകാരൻ എത്തിയ നന്ദാവനത്തെ എ.ആർ ക്യാമ്പ്, സെക്രട്ടേറിയറ്റ്, കമ്മിഷണർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നഗരം സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. എല്ലാവരും അനാവശ്യ യാത്രകൾ ഒഴിവാക്കണം. നഗരത്തിലെ കടകൾ ഇന്ന് മുതൽ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കൂ. നഗരത്തിലെ എല്ലാ ഷോപ്പിങ് മാളുകളിലെയും സിസിടിവി ക്യാമറകൾ നഗരസഭയുടെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. പാളയത്തേയും ചാലയിലേയും നിയന്ത്രണങ്ങൾ എല്ലാ മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കും. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പാളയം സാഫല്യം കോംപ്ലക്‌സും പാളയം മാർക്കറ്റും അടച്ചിട്ടിരിക്കുകയാണ്. ജില്ലയിൽ കൂടുതൽ പ്രദേശങ്ങളും കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി. അതേ സമയം നഗരം ഇപ്പോൾ പൂർണമായും അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് അധികൃതർ.

Last Updated : Jul 4, 2020, 3:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.