തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് പാറവിളയ്ക്ക് സമീപം പാറ വീണ് വീട് തകർന്നു. പാറവിള സ്വദേശി അശോകനും കുടുംബവും താമസിച്ചിരുന്ന വീടാണ് തകർന്നത്. മുപ്പതടി ഉയരത്തിൽ നിന്നുള്ള പാറയാണ് വീടിന് മുകളിലേക്ക് വീണത്. വീട്ടിലുണ്ടായിരുന്ന കാഴ്‌ച്ച പരിമിതിയുള്ള അശോകന്‍റെ സഹോദരിയടക്കം ആറ് പേരും വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ALSO READ:ഹരിയാനയില്‍ രണ്ട് പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു
പാറക്കഷ്‌ണം തെറിച്ച് വീണ് അശോകന്‍റെ ഭാര്യയുടെ തലയ്‌ക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. അതേസമയം പറമ്പിൽ കെട്ടിയിട്ട ആട് പാറക്കടിയിൽപ്പെട്ട് ചത്തു. സംഭവത്തെത്തുടർന്ന് കോവളം പൊലീസ് സ്ഥലത്തെത്തി വീട്ടിലുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി.