തിരുവനന്തപുരം: പ്രളയ സഹായം ലഭിക്കാത്തതില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് റവന്യൂ മന്ത്രി. വയനാട് മേപ്പാടിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിന് സഹായം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയില്‍ പറഞ്ഞു.
അടിയന്തര ദുരിതാശ്വാസ സഹായമായ 1,0,1900 രൂപ സനൽ നൽകിയ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ജനപ്രിയ അക്കൗണ്ടായതിനാല്‍ ആ തുക റിജക്‌ട് ആയി തിരിച്ചു വന്നു. അത്തരം അക്കൗണ്ടുകളിൽ 50,000 രൂപയിൽ കൂടുതൽ ഒരു സമയം നിക്ഷേപിക്കാൻ കഴിയില്ല. ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സി.കെ ശശീന്ദ്രന്‍റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.