തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയ നോട്ടീസ് അനുവദനീയമാണെന്ന നിലപാടിലുറച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിന് ഇത്തരത്തിലൊരു പ്രമേയം കൊണ്ടുവരാമെന്നും എന്നാല്‍ അത് സംസ്ഥാന താത്പര്യത്തിന് നല്ലതാണോയെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരാണ് പ്രമേയത്തിന് സമയം അനുവദിക്കുന്നതെന്നും അക്കാര്യമാണ് കാര്യോപദേശക സമിതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നും സ്‌പീക്കര്‍ പറഞ്ഞു. കാര്യോപദേശക സമിതിയുടെ ശുപാര്‍ശയാണ് നിലവില്‍ രൂപപ്പെടുത്തിയിട്ടുള്ളത്. സഭയില്‍ വന്നതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂവെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.