തിരുവനന്തപുരം: ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജന്‍ഡര്‍ ബഡ്‌ജറ്റിങ് ശക്തിപ്പെടുത്തും.
ALSO READ:500ൽ ഒരാളായി സുബൈദ വന്നു, കണ്ടു.. പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ
സംസ്ഥാനാടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനും ക്രൈം മാപ്പിങ്ങിന്‍റെ അടിസ്ഥാനത്തിലുള്ള ജനകീയ ഇടപെടലിനും രൂപം നല്‍കും. വിപുലമായ വയോജന സര്‍വ്വേ നടത്തി സേവനങ്ങള്‍ വാതില്‍പ്പടിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രത്യേക സാന്ത്വന പരിചരണ പരിപാടി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.