ETV Bharat / state

പിഎഫ് വിഹിതം തൊഴിലുടമക്ക് സബ്‌സിഡിയായി നൽകും - പിഎഫ് വിഹിതം

പുതുതായി രജിസ്റ്റർ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ പിഎഫ് വിഹിതം തൊഴിലുടമയ്‌ക്ക് നൽകുമെന്ന് ധനമന്ത്രി.

kerala budget 2020  കേരള ബജറ്റ് 2020  തൊഴിൽ ബജറ്റ്  employment 2020  kerala budget  employment budget 2020  പിഎഫ് വിഹിതം  The PF share of workers
പുതുതായി രജിസ്റ്റർ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ പിഎഫ് വിഹിതം തൊഴിലുടമയ്‌ക്ക് സബ്‌സിഡിയായി നൽകും
author img

By

Published : Feb 7, 2020, 10:00 AM IST

Updated : Feb 7, 2020, 2:45 PM IST

തിരുവനന്തപുരം: 2020-21 മുതൽ പുതിയതായി കേരളത്തില്‍ രജിസ്റ്റർ ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളിലെ പി.എഫ് അടക്കുന്ന തൊഴിലാളിയുടെ വിഹിതം പി.എഫ് വിഹിതം അഥവാ ഒരു മാസത്തെ ശമ്പളം സർക്കാർ തൊഴിലുടമയ്‌ക്ക് സബ്‌സിഡിയായി നൽകും. സ്‌ത്രീ തൊഴിലാളികളാെണങ്കിൽ, 2000 രൂപ അധികമായി നല്‍കും. ഇതിനായി 100കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു.

പ്രതിവർഷം 1.5 ലക്ഷം പേർക്ക് എംപ്ലോയ്‌മെന്‍റ് അഷ്വറൻസ് പ്രോഗ്രം വഴി കാർഷികേതര മേഖലയിൽ തൊഴിൽ നൽകാനുള്ള പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കും. ആയിരം പേർക്ക് ഒരാളെന്ന തോതിൽ തൊഴിലുകൾ സൃഷ്‌ടിക്കണം. ഇവ കുടുംബ്രശീ, സഹകരണ സംഘം, സ്വകാര്യ സംരംഭകർ എന്നിവർ മുഖേനയാകും. ആശ പ്രവർത്തകർക്ക് പ്രതിഫലം 500 രൂപയായി ഉയർത്തും. രാജ്യത്തെ തൊഴിലില്ലായ്‌മ റെക്കോർഡിലേക്കുയർന്നതായി മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തൊഴിലാളി വിരുദ്ധമായ കേന്ദ്ര നയങ്ങൾക്കെതിരെയും ധനമന്ത്രിയുടെ പരാമർശം നടത്തി . കൈത്തറി മേഖലക്ക് 151 കോടി അനുവദിക്കും. പ്രാദേശിക സംരഭങ്ങളിലൂടെ തൊഴിലുകൾ ഉറപ്പാക്കും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

  • സ്റ്റാർട്ടപ്പുകൾക്ക് 10 കോടി വായ്‌പ
  • കയർപിരി തൊഴിലാളികളുടെ വാർഷിക വരുമാനം 50,000 രൂപയായി ഉയർത്തും
  • കർഷകതൊഴിലാളി ക്ഷേമനിധിക്ക് 50 കോടി
  • ഖാദി ഗ്രാമവ്യവസായത്തിന് 24 കോടി
  • സ്‌കൂളുകളിലെ പാചകതൊഴിലാളികളുടെ വേതനം 50 രൂപയായി ഉയർത്തും
  • അധ്യാപകരില്ലാത്ത ഉന്നതവിദ്യാഭ്യാസ മേഖലയിലെ കോഴ്‌സുകൾക്ക് ആയിരത്തോളം തസ്‌തികകൾ ഉണ്ടാക്കാൻ ഉത്തരവിറക്കും
  • എയ്‌ഡഡ് സ്‌കൂളുകളിൽ അന്യായമായി സൃഷ്‌ടിച്ച അധ്യാപക തസ്‌തികകൾ റദ്ദാക്കും
  • ചെക്ക്‌പോസ്റ്റുകളിലെ അധികജീവനക്കാരെ തദ്ദേശവകുപ്പിൽ നിയമിക്കും
  • പരമ്പരാഗത തൊഴിലാളികളുടെ വാർഷികവരുമാനം 50,000 രൂപയായി ഉയർത്തും
  • മത്സ്യത്തൊഴിലാളികളായ സ്‌ത്രീകൾക്ക് മറ്റ് തൊഴിലുകൾക്കായി 20 കോടി അനുവദിക്കും.
  • ഗ്രീന്‍ ഫീല്‍ഡ് റെയില്‍പ്പാത നിർമാണ വേളയിൽ 50000 പേർക്കും സ്ഥിരമായി 10000 പേർക്കും തൊഴിൽ ലഭിക്കും

തൊഴിൽ സംരംഭങ്ങളുെട എണ്ണം 10,177-ൽ നിന്നും 23,453 ആയി ഉയർന്നു. ചെറുകിട മേഖലയിൽ 52,137 പുതിയ സ്ഥാപനങ്ങളും 4,700 കോടിയുടെ പുതിയ നിക്ഷേപവും 1.83 ലക്ഷം തൊഴിലും ഈ സർക്കാരിന്‍റെ കാലത്തുണ്ടായി. എക്‌സൽ ഗ്ലാസിലെ തൊഴിലാളികൾക്ക് അഡ്വാൻസായി നഷ്‌ടപരിഹാരം നൽകുന്നതിനുള്ള 4 കോടി രൂപ ചെലവഴിച്ചിട്ടില്ല. ഈ തുക 2020-21-ൽ ലഭ്യമാക്കും. 5000 പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്‌ടിക്കും.പരമ്പരാഗത മേഖലയിെല തൊഴിലാളികളെയോ തൊഴിലിനെയോ യന്ത്രവൽക്കരണം ബാധിക്കില്ല. അവരുടെ ഉൽപാദനം മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് സർക്കാർ സംഭരിക്കുകയും സബ്‌സിഡി നൽകി വിൽക്കുകയും ചെയ്യും. യന്ത്രവൽകൃത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിദിനം 600 രൂപയെങ്കിലും വരുമാനം ഉറപ്പാക്കും.

പട്ടികവിഭാഗ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലന പരിപാടി നടപ്പാക്കി പ്ലെയ്‌സ്‌മെന്‍റ് നൽകുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പരിപാടി വിജമായിരുന്നുവെന്ന് മന്ത്രി അറിയിച്ചു. 4896 പേർക്കാണ് ഇതുവഴി നിയമനം ലഭിച്ചു. ഇതിൽ 383 പേർക്ക് വിദേശത്ത് തൊഴിൽ ലഭിച്ചു . 2020-21-ൽ പതിനായിരം പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യം. കർഷകെത്താഴിലാളി ക്ഷേമനിധി ബോർഡിന് അനുവദിച്ചിരുന്ന 100 കോടി രൂപ അടിയന്തരമായി നൽകും . 2020-21-ൽ 50 കോടി രൂപ കൂടി അനുവദിക്കും. തൊഴിൽ വകുപ്പിന് 305 കോടിയാണ് അനുവദിക്കുന്നത്. അതിഥി തൊഴിലാളികൾക്കുള്ള പദ്ധതികൾക്കായി 20 കോടി രൂപയും അനുവദിക്കും.

Intro:Body:

budget 

Conclusion:
Last Updated : Feb 7, 2020, 2:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.