ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നു: 14498 പേര്‍ ചികിത്സയില്‍ - covid spreads sharply in Ernakulam

മൂന്ന് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപന
സംസ്ഥാനത്ത് കൊവിഡ് വ്യാപന
author img

By

Published : Jun 13, 2022, 12:17 PM IST

Updated : Jun 13, 2022, 2:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രത വര്‍ധിക്കുന്നു. ജൂണ്‍ മാസാരംഭത്തില്‍ ആയിരം കടന്ന രോഗികളുടെ എണ്ണം ഏഴാം തിയതി ആയപ്പോഴേക്കും രണ്ടായിരത്തിന് മുകളിലെത്തി. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കണക്കുകള്‍ രണ്ടായിരം കടക്കുന്നത്.

ജൂണില്‍ ഇതുവരെ 22158 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 14498 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 4619 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടക്കുന്നത്. കൂടാതെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും വ്യാപനം കൂടുതലുണ്ട്.

തിരുവനന്തപുരം 2747, കോട്ടയം 1646, കോഴിക്കോട് 1343, കൊല്ലം 376, പത്തനംതിട്ട 694, ആലപ്പുഴ 574, ഇടുക്കി 409, തൃശൂര്‍ 918, പാലക്കാട് 471, മലപ്പുറം 304, വയനാട് 115, കണ്ണൂര്‍ 165, കാസര്‍കോട് 117 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് കണക്കുകള്‍. നിലവില്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.22 ആണ്. 6580411 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

also read: സംസ്ഥാനത്ത് കൊവിഡ് വ്യാപനം: മാസ്ക് കര്‍ശനമാക്കാൻ നിര്‍ദേശം

Last Updated : Jun 13, 2022, 2:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.