ETV Bharat / state

കേരളത്തില്‍ നിക്ഷേപം നടത്താമെന്ന് നോര്‍വേ മലയാളികള്‍

author img

By

Published : Oct 7, 2022, 3:56 PM IST

നോര്‍വേയിലെ മലയാളി കൂട്ടായ്‌മയായ നന്മയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്‌ മുഖ്യമന്ത്രിയോട് കേരളത്തിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് പ്രവാസികള്‍ സൂചിപ്പിച്ചത്.

നോര്‍വേ  കേരളത്തില്‍ നിക്ഷേപം നടത്താമെന്ന്  നോര്‍വേ മലയാളികള്‍  ഒസ്‌ലോ  മലയാളി കൂട്ടായ്‌മ  നന്മ  മുഖ്യമന്ത്രി  pinarayi vijayan  norwegian malayali  norwegian malayali want to invest in kerala  invest in kerala  norway
കേരളത്തില്‍ നിക്ഷേപം നടത്താമെന്ന് നോര്‍വേ മലയാളികള്‍

ഒസ്‌ലോ(നോര്‍വേ): കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍. നോര്‍വേയിലെ മലയാളി കൂട്ടായ്‌മയായ നന്മയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് പ്രവാസികള്‍ അറിയിച്ചത്. അതിനുള്ള എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോര്‍വേ സന്ദര്‍ശനത്തിന്‍റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നില്‍ വിശദീകരിച്ചു. ഇവിടെ കാണുന്ന വികസനം നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നവകേരള കാഴ്‌ചപാടിന്‍റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വര്‍ഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.

നോര്‍വേ  കേരളത്തില്‍ നിക്ഷേപം നടത്താമെന്ന്  നോര്‍വേ മലയാളികള്‍  ഒസ്‌ലോ  മലയാളി കൂട്ടായ്‌മ  നന്മ  മുഖ്യമന്ത്രി  pinarayi vijayan  norwegian malayali  norwegian malayali want to invest in kerala  invest in kerala  norway
നോര്‍വേ മലയാളികൾ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം.

നോര്‍വേയിലെ പെന്‍ഷന്‍ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.