തിരുവനന്തപുരം: രാജ്യത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആൾക്ക് രോഗമുക്തി. രോഗിയുടെ രണ്ട് സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനായെന്നാണ് ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍.
ഇതേ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. നാളെ (ആഗസ്റ്റ് 6) രോഗി ആശുപത്രി വിടും. ജൂലൈ 13ന് യുഎഇയില്‍ നിന്നെത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള കുടുംബാംഗങ്ങള്‍ക്കൊന്നും രോഗലക്ഷണങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടില്ല.
also read: മങ്കിപോക്‌സ് സ്ഥിരീകരിച്ച 3 പേരുടെയും ആരോഗ്യ നില തൃപ്‌തികരം; ആരോഗ്യമന്ത്രി വീണ ജോർജ്