തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തമിഴ്നാട് പൊലീസ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച കത്തി തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്ന് അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
ബസ് ടെർമിനൽ പരിസരത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കത്തി. തമിഴ്നാട് പൊലീസിന്‍റെ ക്യു ബ്രാഞ്ച് സംഘത്തിനൊപ്പം കേരളാ പൊലീസും ചേർന്നാണ് തെളിവെടുപ്പ് നടത്തിയത്.