ETV Bharat / state

കേസില്‍ പെടുത്തും, ജീവന് ഭീഷണി: സംരക്ഷണം വേണമെന്ന് മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ - മരം മുറിക്കേസിലെ പ്രതികളുടെ ഭീഷണി

ഔദ്യോഗിക കൃത്യ നിര്‍വ്വഹണ ഭാഗമായി ഇപ്പോള്‍ വയനാട്ടിലുള്ള തന്‍റെ ജീവന് മതിയായ സംരക്ഷണം നല്‍കണമെന്ന് ഡി.എഫ്.ഒ ധനേഷ് നല്‍കിയ പരാതിയിലുള്ളത്. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മുട്ടില്‍ മരംമുറിക്കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ആയിരുന്ന ധനേഷ്‌കുമാറായിരുന്നു.

the-investigating-officer-in-the-muttil-maramuri-case-wanted-protection-dfo-dhanesh-kumar-filed-complaint
കേസില്‍ പെടുത്തും, ജീവന് ഭീഷണി: സംരക്ഷണം വേണമെന്ന് മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ
author img

By

Published : Aug 26, 2021, 12:16 PM IST

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിലെ പ്രത്യേക അന്വേഷണ സംഘാംഗവും ഡി.എഫ്.ഒ യുമായ പി. ധനേഷ്‌കുമാറിന് മരം മുറിക്കേസിലെ പ്രതികളുടെ ഭീഷണിയെന്ന് പരാതി. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനും പ്രത്യേക അന്വേഷണ സംഘത്തിനും ധനേഷ് പരാതി കൈമാറി.

മുട്ടില്‍ മരം മുറിക്കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ ജൂലൈ 28ന് അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബില്‍ ഹാജരാക്കിയിരുന്നു. അന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ക്ലബില്‍ എത്തിയ തന്നെ കണ്ട ഉടൻ പ്രതിയായ റോജി അഗസ്റ്റിന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് തനിക്കു നേരെ ആക്രോശിക്കുകയും ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് തന്നെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ ധനേഷ് പറയുന്നത്.

"ജീവിക്കാൻ അനുവദിക്കില്ലെന്ന്"

മയക്കു മരുന്ന് കേസിലും അബ്‌കാരി കേസിലും കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുള്ള തെളിവുണ്ടാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും അദ്ദേഹം ഭീഷണി മുഴക്കുകയാണ്. ഈ അനധികൃത ഇടപാട് പുറത്തു കൊണ്ടു വന്നതിന് തന്‍റെ ജീവന് നേരെ പലവിധ ഭീഷണികളാണ് നിലനില്‍ക്കുന്നത്.

the-investigating-officer-in-the-muttil-maramuri-case-wanted-protection-dfo-dhanesh-kumar-filed-complaint
കേസില്‍ പെടുത്തും, ജീവന് ഭീഷണി: സംരക്ഷണം വേണമെന്ന് മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ

ഔദ്യോഗിക കൃത്യ നിര്‍വ്വഹണ ഭാഗമായി ഇപ്പോള്‍ വയനാട്ടിലുള്ള തന്‍റെ ജീവന് മതിയായ സംരക്ഷണം നല്‍കണമെന്ന് ഡി.എഫ്.ഒ ധനേഷ് നല്‍കിയ പരാതിയിലുള്ളത്. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മുട്ടില്‍ മരംമുറിക്കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ആയിരുന്ന ധനേഷ്‌കുമാറായിരുന്നു.

മുറിച്ചു മാറ്റിയ മരങ്ങള്‍ ആദ്യം കണ്ടെത്തി നടപടിയെടുത്തത് ധനേഷായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ധനേഷിനെ മുട്ടില്‍ കേസ് അന്വേഷിക്കുന്ന വനം വിജിലന്‍സ് അന്വേഷണ സംഘത്തില്‍ നിന്നു മാറ്റിയത് വന്‍ വിവാദമായിരുന്നു.

മികവ് തെളിയിച്ച ഉദ്യോഗസ്ഥൻ

ധനേഷിനെ മാറ്റിയത് മരം മുറിക്കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം രംഗത്തു വന്നതോടെ ധനേഷിനെ വീണ്ടും അന്വേഷണ സംഘത്തിലുള്‍പ്പെടുത്തി സര്‍ക്കാര്‍ വിവാദത്തില്‍ നിന്നു തലയൂരി. വനം വന്യ ജീവി സംരക്ഷണത്തില്‍ മികച്ച പ്രവര്‍ത്തന മികവുള്ള ധനേഷ്‌ കുമാര്‍ സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിച്ച് ഹെക്ടര്‍ കണക്കിന് വനഭൂമി കണ്ടെത്തി സര്‍ക്കാരിന് നല്‍കിയ ഉദ്യോഗസ്ഥനാണ്.

ചന്ദന കൊള്ളക്കാരെയും നായാട്ടു സംഘങ്ങളെയും നിരവധി തവണ പിടികൂടി നിയമ നടപടിക്കു വിധേയമാക്കിയ ധനേഷിന് തേടി വനം-വന്യ ജീവി സംരക്ഷണത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.