തിരുവനന്തപുരം: ലോക കേരള സഭ രണ്ടാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്‍റെ സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ മാറ്റം വരുത്താൻ ലോക കേരളസഭ പങ്കുവഹിക്കുന്നതായി ഗവർണർ പറഞ്ഞു.
ലോക കേരളസഭ വായുവിൽ നിൽക്കുന്ന ഒന്നല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരളസഭയുമായി ബന്ധപ്പെട്ട കരട് ബിൽ സമ്മേളത്തിലെ ചർച്ചയ്ക്കു ശേഷം നിയമസഭയിലെത്തുമ്പോൾ ഇക്കാര്യം എല്ലാവർക്കും ബോധ്യമാകും. ബില്ല് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതിൽ അപാകതയില്ല. ലോക കേരളസഭയുമായി ബന്ധപ്പെട്ട് കൂടുതൽ നല്ല കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം ലോക കേരളസഭ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ് ,അമേരിയ്ക്കയടക്കം 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് മൂന്ന് ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.