ETV Bharat / state

ലഹരി വിരുദ്ധ കാമ്പയിൻ നാളെ തന്നെ; ക്രൈസ്‌തവ സഭയുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍

ഞായറാഴ്‌ച പ്രാര്‍ഥന ദിവസമാണെന്നാണ് ക്രൈസ്‌തവ സഭയുടെ വാദം.

ക്രൈസ്‌തവ സഭ  ലഹരി വിരുദ്ധ കാമ്പയിൻ നാളെ തന്നെ  ക്രൈസ്‌തവ സഭയുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍  The government rejected the opinion of KCBC  KCBC  തിരുവനന്തപുരം വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates
ക്രൈസ്‌തവ സഭയുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍
author img

By

Published : Oct 1, 2022, 12:53 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിൻ നാളെ (ഞായറാഴ്‌ച) ആരംഭിക്കുന്നതിന് എതിരെയുള്ള ക്രൈസ്‌തവ സഭകളുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍. ഗാന്ധിജയന്തി ദിനമായ നാളെ(ഒക്‌ടോബര്‍ 2) തന്നെ പരിപാടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ അടക്കം ക്രൈസ്‌തവ സഭ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഞായറാഴ്‌ച പ്രാര്‍ഥന ദിവസമാണെന്നാണ് ക്രൈസ്‌തവ സഭകളുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പരിപാടിയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. ലഹരിക്കെതിരായ കാമ്പയിൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാരിന് വൈരാഗ്യബുദ്ധിയോ നിര്‍ബന്ധബുദ്ധിയോ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വ്യക്തമാക്കി. ഗാന്ധി ജയന്തിയെന്ന ദിനത്തിലെ പ്രാധാന്യം കണക്കാക്കി മാത്രമാണ് പരിപാടി നിശ്ചയിച്ചത്. പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെസിബിസി. മാര്‍ത്തോമ സഭയും ഞായറാഴ്‌ച ലഹരി വിരുദ്ധ കാമ്പയിൻ ആചരിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

also read:സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.