തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03.05.22) അവധി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.
കലണ്ടറിലെ തിയ്യതി പ്രകാരം സംസ്ഥാനത്ത് തിങ്കളാഴ്‌ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസപിറവി ദൃശ്യമാകത്തതിനെ തുടര്‍ന്ന് നോമ്പ് 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്‌ചയാണ് (03.05.22) ചെറിയ പെരുന്നാളെന്ന് ഖാദിമാര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്‌ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
പരീക്ഷകള്‍ മാറ്റി: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ചൊവ്വാഴ്‌ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാഗാന്ധി സർവ്വകലാശാല നടത്താനിരുന്ന പരീക്ഷകളും ജെ.ഡി.സി (ബാങ്കിംഗ്) പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.
also read: സംസ്ഥാനത്ത് ചൊവ്വാഴ്ച (മെയ് മൂന്നിന്) ചെറിയ പെരുന്നാള്‍