തിരുവനന്തപുരം: ജിയോ ട്യൂബ് പദ്ധതി സംസ്ഥാനത്തെ മുഴുവൻ കടൽ തീരത്തേക്കും വ്യാപിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. നിലവിൽ പരീക്ഷണടിസ്ഥാനത്തിൽ തിരുവനന്തപുരം പൂന്തുറയിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
പദ്ധതി വിജയയമായാൽ ശംഖുമുഖം വരെയുള്ള ആറ് കിലോമീറ്റർ തീരദേശത്ത് നടപ്പാക്കും. ശാസ്ത്രീയമായ പഠനത്തിന് ശേഷം പദ്ധതി സംസ്ഥാനത്ത് മുഴുവൻ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കടലോരത്ത് നിന്ന് പാറ പൂർണമായും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.