ETV Bharat / state

അറ്റകുറ്റപ്പണി; വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടിന്‍റെ എൻജിനുകൾ ബേപ്പൂരിലേക്ക്

വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസിന്‍റെ ഏറ്റവും വലിയ ബോട്ടാണിത്. എന്നാൽ ഇത് കേടായി പലപ്പോഴും കരയിൽ കട്ടപ്പുറത്തായിരുന്നു.

The engines of the Vizhinjam Coastal Police boat were taken to Beypore  Vizhinjam Coastal Police  Beypore  വിഴിഞ്ഞം കോസ്റ്റൽ പൊലീസ്  ബേപൂർ  Coastal Police  നീണ്ടകര സ്റ്റേഷൻ  പൂവാർ  അഞ്ചുതെങ്ങ്
അറ്റകുറ്റപ്പണിക്കായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടിന്‍റെ എൻജിനുകൾ ബേപ്പൂരിലേക്ക്
author img

By

Published : Jun 1, 2021, 6:14 PM IST

വിഴിഞ്ഞം: വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്‍റെ ഏറ്റവും വലിയ ബോട്ടിന്‍റെ രണ്ട് എൻജിനുകൾ അഴിച്ചു പണിക്കായി പുറത്തെടുത്തു. അറ്റകുറ്റപ്പണിക്കായി കരാർ കമ്പനി അധികൃതരുടെ നേതൃത്വത്തിൽ ഇവയെ ബേപ്പൂരിലേക്ക് കൊണ്ടുപോയി.

ALSO READ: ഇത് ചരിത്രം, സ്‌പുട്‌നിക് വി വാക്‌സിന്‍റെ മുപ്പത് ലക്ഷം ഡോസുകൾ ഹൈദരാബാദിലെത്തി

ഒരു മാസത്തിനുള്ളിൽ തിരികെ എത്തുമെന്ന് അധികൃതർ അറിയിച്ചു. നീണ്ടകര സ്റ്റേഷനിലെ ബോട്ട് എഞ്ചിനുകളും ഒപ്പം അഴിച്ചുപണിക്കായി കൊണ്ട് പോയിട്ടുണ്ട്. 10 വർഷങ്ങൾക്ക് മുൻപ് വിഴിഞ്ഞത്ത് കോസ്റ്റൽ സ്റ്റേഷൻ സജ്ജമാക്കുന്നതിനോട് അനുബന്ധിച്ചാണ് മൂന്ന് ബോട്ടുകൾ എത്തിച്ചത്. അതിൽ രണ്ട് ബോട്ടുകൾ പൂവാർ, അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനുകൾക്ക് നൽകി.

ALSO READ: പദ്ധതി നിര്‍വഹണത്തിലെ വീഴ്ച ; തിരുവനന്തപുരം നഗരസഭയ്‌ക്ക് നഷ്‌ടം അരക്കോടിയിലേറെ

വിഴിഞ്ഞത്തുണ്ടായിരുന്ന വലിയ ബോട്ട് കേടായി പലപ്പോഴും കരയിൽ കട്ടപ്പുറത്തായിരുന്നു. വേഗത ഇല്ലാത്തതാണ് പ്രധാന പോരായ്മ. മാത്രമല്ല ബോട്ടിന്‍റെ വശങ്ങളും തകർന്നിട്ടുണ്ട്. എൻജിൻ പണി പൂർത്തിയായി തിരികെ ലഭിക്കുമ്പോൾ ബോട്ടിന്‍റെ ഊർജ്ജവും വേഗവും വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.