ETV Bharat / state

തലസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ഇലക്ട്രിക് ബസുകള്‍ ഓടി തുടങ്ങും ; സര്‍വീസ് നടത്തുന്നത് 25 എണ്ണം - the electric bus will start service in next monday

ഞായറാഴ്‌ച രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ നടത്തുന്ന ട്രയൽ റണ്ണിലാകും ബസ് സർവീസിന്‍റെ സമയം ക്രമീകരിക്കുക

തിങ്കളാഴ്‌ച മുതല്‍ ഇലക്ട്രിക് ബസുകള്‍ ഓടി തുടങ്ങും  ഇലക്ട്രിക് ബസുകള്‍  ആന്‍റണി രാജു  ഗതാഗതമന്ത്രി ആന്‍റണി രാജു  the electric bus will start service in next monday  electric bus
തിങ്കളാഴ്‌ച മുതല്‍ ഇലക്ട്രിക് ബസുകള്‍ ഓടി തുടങ്ങും
author img

By

Published : Jul 30, 2022, 10:43 PM IST

തിരുവനന്തപുരം : നഗരത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ആദ്യഘട്ടത്തിൽ 25 ബസുകളാണ് സർവീസ് നടത്തുക. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കെ.എസ്ആ.ര്‍.ടി.സിയും പങ്കുചേരുകയാണെന്നും മന്ത്രി പറഞ്ഞു.

'ഉജ്വല ഭാരതം, ഉജ്വല ഭാവി പവര്‍ അറ്റ് 2047' വൈദ്യുതി മഹോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ഞാറാഴ്‌ച നടക്കും. റിലേഹ്സൽ ശനിയാഴ്‌ച തലസ്ഥാനത്ത് നടത്തിയിരുന്നു.

ഞായറാഴ്‌ച രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ നടത്തുന്ന ട്രയൽ റണ്ണിലാകും ബസ് സർവീസിന്‍റെ സമയം ക്രമീകരിക്കുക. ട്രയൽ റണ്ണിൽ 25 ഇലക്ട്രിക് ബസുകളിൽ 23 എണ്ണം പങ്കെടുക്കും. രണ്ട് ബസുകൾ ചാർജ് ചെയ്ത്, ചാർജ് തീരുന്ന ബസുകൾ മാറി നൽകും.

ആദ്യ ഘട്ടത്തിൽ മറ്റ് സർക്കിളുകള്‍ക്കൊപ്പമാവും ഇലക്ട്രിക് ബസുകളും സർവീസ് നടത്തുക, ക്രമേണ ഡീസൽ ബസുകൾ ഓരോന്നായി പിൻവലിച്ച് പുതിയ സർക്കിളിൽ ഇലക്ട്രിക് ബസുകൾ നൽകും. സിറ്റി സർക്കുലറിലെ എട്ടാമത്തെ സർക്കിളായ എയർ റെയിൽ സിറ്റി സർക്കിളായാണ് ഇലക്ട്രിക് ബസുകൾ സർവീസ് തുടങ്ങുന്നത്.

ഇതിനോടൊപ്പം ബാക്കി സർക്കിളുകളിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകൾ സർവീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോ​ഗിക്കും.സർവീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റി നൽകും.

സർവീസിന്‍റെ ഉ​ദ്ഘാടനം തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് തമ്പാനൂർ സെൻട്രർ ബസ് സ്റ്റേഷനില്‍ ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാ​ഗ്‌ ഓഫ് ചെയ്യും. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് 24 മണിക്കൂര്‍ സർവീസ് ആരംഭിക്കുന്ന എയർ - റെയിൽ സർക്കിൾ തിങ്കളാഴ്‌ച ( ആ​ഗസ്റ്റ് 1 മുതൽ ) സർവീസ് ആരംഭിക്കും.

തിരുവനന്തപുരത്തെ ഡൊമസ്റ്റിക് (T1), ഇന്റർനാഷണൽ (T2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലുമാണ് എയർ- റെയിൽ സർക്കുലർ സർവീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.