ETV Bharat / state

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഞായറാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി - കൊവിഡ്-19

ഈ മേഖലകളിൽ അവശ്യ സാധനങ്ങളുടെ വിതരണത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ പുറത്തേക്കും തിരിച്ചും യാത്ര അനുവദിക്കൂ. സംസ്ഥാനത്ത് ഞായറാഴ്ച കർശന പരിശോധന നടത്താനും ഡിജിപി നിര്‍ദേശം നല്‍കി

DGP has strict control  containment zones  DGP  കര്‍ശന നിയന്ത്രണം ഡി.ജി.പി  കണ്ടെയ്ന്‍മെന്‍റ് സോണ്‍  ഡി.ജി.പി ലോക്നാഥ് ബെഹറ  കൊവിഡ്-19  കൊവിഡ് നിയന്ത്രണം
കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഡി.ജി.പി
author img

By

Published : May 16, 2020, 5:22 PM IST

തിരുവനന്തപുരം: അവശ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ ഒഴികെ മറ്റ് ആരെയും ഞായറാഴ്ച പുറത്ത് ഇറങ്ങാൻ അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വയനാട് ഉൾപ്പടെയുള്ള കണ്ടെയ്ൻമെന്‍റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ഈ മേഖലകളിൽ അവശ്യ സാധനങ്ങളുടെ വിതരണത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ പുറത്തേക്കും തിരിച്ചും യാത്ര അനുവദിക്കൂ. സംസ്ഥാനത്ത് ഞായറാഴ്ച കർശന പരിശോധന നടത്താനും ഡിജിപി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഞായറാഴ്‌ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിർദേശങ്ങള്‍. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. റോഡുകളിലും, പൊതു സ്ഥലങ്ങളിലും ജാഥകൾ, ജനക്കൂട്ടം, ആഘോഷ പരിപാടികൾ എന്നിവ അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.